തിരുവനന്തപുരത്തെ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി; എംഡിഎംഎ, ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞം കരിക്കാത്ത് റിസോര്‍ട്ടില്‍ എക്സൈസ് പരിശോധന. ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തി. റെയിഡില്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരി പാര്‍ട്ടി നടന്നുവെന്ന സംശയത്തിലാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി തുടങ്ങിയ പാര്‍ട്ടി ഇന്നു ഉച്ചവരെ നടന്നിട്ടുണ്ട്.

നിര്‍വാണ എന്ന സംഘമാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.