സംഘടനാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സൂചന നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സംഘടനാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സൂചന നല്‍കി രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനാ ചുമതലകള്‍ ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ചുമതലകളില്ലാതെ പാര്‍ട്ടി ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം ഗോവയില്‍ ഗോത്രവര്‍ഗസ്ത്രീകള്‍ക്കൊപ്പം ചുവടുവെച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിക്ക് തുടക്കംകുറിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക.

അടുത്തകൊല്ലം ആദ്യമാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. പരമ്പരാഗത നാടോടിനൃത്തം അവതരിപ്പിക്കുന്ന ഗോത്രവര്‍ഗ സ്ത്രീകള്‍ക്കൊപ്പം പ്രിയങ്കയും ചുവടുവെക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.