ഒമിക്രോണ്‍: രാത്രികാല നിയന്ത്രണം നടപ്പാക്കുന്നു

കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നടപ്പാക്കുന്നു. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് നിയന്ത്രണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും കര്‍ശനമായി നിയന്ത്രിക്കും. കടകള്‍ രാത്രി പത്തിന് അടയ്ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെയാണ് കേരളം രാത്രികാല നിയന്ത്രണം കൊണ്ടുവരുന്നത്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.സംസ്ഥാനത്ത് ഇന്നലെ മാത്രം 19 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതര്‍ 57 ആയി ഉയരുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ ഉള്‍പ്പെടെ നടക്കുമെന്നതിനാല്‍ രോഗ വ്യാപനം വര്‍ധിച്ചേക്കുമെന്ന ആശങ്കയും രാത്രികാല നിയന്ത്രണം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.