ആലപ്പുഴ: ബി.ജെ.പി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കൊലയാളികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാര്‍ഡ്. വീട്ടമ്മയുടെ രേഖകള്‍ ഉപയോഗിച്ച് കടക്കാരനും കൊലയാളി സംഘവും ചേര്‍ന്ന് സിം കാര്‍ഡ് എടുക്കുകയായിരുന്നു. ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് കൊലയാളി സംഘം നിരന്തരം തമ്മില്‍ ബന്ധപ്പെട്ടിരുന്നത്. ഇതെ തുടര്‍ന്ന് വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ബോധരഹിതയായി വീണു. പോലീസ് അന്വേഷണത്തിലാണ് കൊലയാളികള്‍ ഉപയോഗിച്ച സിം കാര്‍ഡ് വീട്ടമ്മയുടെ പേരിലാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് വീട്ടമ്മയെ വീട്ടിലെത്തി ചോദ്യം ചെയ്ത അന്വേഷണം സംഘം ഇവരെ പോലീസ് സ്റ്റേഷനിലേക്കും വിളിപ്പിച്ചു. അപ്പോഴാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ ബോധഹരിതയായി വീണത്. തുടര്‍ന്ന് ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടിരുന്നു. ഇതൊടൊപ്പം കൊലയാളികള്‍ ഉപയോഗിച്ച മറ്റ് സിം കാര്‍ഡുകളും നിരപരാധികളായവരുടെ പേരില്‍ എടുത്തവയാണെന്നാണ് വിവരം. ഇതിനിടെ രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കുള്ള രണ്ടുപേരടക്കം മൂന്ന് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ രണ്ടുപേരും പ്രധാനപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ നഗരത്തിലെ മുല്ലാത്ത് വാര്‍ഡില്‍ ഷീജ മന്‍സിലില്‍ സുഹൈലും (24) ആണ് അറസ്റ്റിലായത്. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പിടിയിലായവരുടെ പേരും വിലാസവും വെളിപ്പെടുത്താനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

ആലപ്പുഴ: ബി.ജെ.പി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കൊലയാളികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാര്‍ഡ്. വീട്ടമ്മയുടെ രേഖകള്‍ ഉപയോഗിച്ച് കടക്കാരനും കൊലയാളി സംഘവും ചേര്‍ന്ന് സിം കാര്‍ഡ് എടുക്കുകയായിരുന്നു. ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് കൊലയാളി സംഘം നിരന്തരം തമ്മില്‍ ബന്ധപ്പെട്ടിരുന്നത്.

ഇതെ തുടര്‍ന്ന് വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ബോധരഹിതയായി വീണു.

പോലീസ് അന്വേഷണത്തിലാണ് കൊലയാളികള്‍ ഉപയോഗിച്ച സിം കാര്‍ഡ് വീട്ടമ്മയുടെ പേരിലാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് വീട്ടമ്മയെ വീട്ടിലെത്തി ചോദ്യം ചെയ്ത അന്വേഷണം സംഘം ഇവരെ പോലീസ് സ്റ്റേഷനിലേക്കും വിളിപ്പിച്ചു. അപ്പോഴാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ ബോധഹരിതയായി വീണത്.

തുടര്‍ന്ന് ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടിരുന്നു. ഇതൊടൊപ്പം കൊലയാളികള്‍ ഉപയോഗിച്ച മറ്റ് സിം കാര്‍ഡുകളും നിരപരാധികളായവരുടെ പേരില്‍ എടുത്തവയാണെന്നാണ് വിവരം.

ഇതിനിടെ രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കുള്ള രണ്ടുപേരടക്കം മൂന്ന് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ രണ്ടുപേരും പ്രധാനപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ നഗരത്തിലെ മുല്ലാത്ത് വാര്‍ഡില്‍ ഷീജ മന്‍സിലില്‍ സുഹൈലും (24) ആണ് അറസ്റ്റിലായത്. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പിടിയിലായവരുടെ പേരും വിലാസവും വെളിപ്പെടുത്താനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.