സംസ്ഥാനത്ത് ഇന്ന് 17 പേര്‍ക്ക് ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.

എറണാകുളം ജില്ലയില്‍ യുഎഇ നിന്ന് വന്നവര്‍ 3, ഖത്തര്‍ 2, പോളണ്ട് 2, യുകെ 1, പാലക്കാട് യുകെ നിന്ന് വന്നവര്‍ 1, ഖത്തര്‍ 1, തിരുവനന്തപുരത്ത് യുഎഇയില്‍ നിന്ന് വന്നവര്‍ 1, പത്തനംതിട്ട യുഎഇ 1, ആലപ്പുഴ യുഎസ്എ 1, തൃശൂര്‍ യുഎഇ 1, മലപ്പുറം യുഎഇ 1, കോഴിക്കോട് യുഎഇ 1, വയനാട് യുഎഇ 1 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് വന്ന ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം.

ഇതോടെ സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 231 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 78 പേരും എത്തിയിട്ടുണ്ട്. 34 പേര്‍ക്കാണ് ആകെ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേരാണുള്ളത്.