വിദ്യാഭ്യാസ വകുപ്പില്‍ 360 പേര്‍ക്കുകൂടി പി.എസ്.സി നിയമനം

പൊതു വിദ്യാഭ്യാസ വകുപ്പില്‍ 360 പേര്‍ക്ക് കൂടി പി.എസ്.സി വഴി നിയമനം. തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62, ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18, കണ്ണൂര്‍ 59, കാസര്‍കോട് 1 എന്നിങ്ങനെയാണ് അഡൈ്വസ് മെമ്മോ നല്‍കിയിരിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്കാണ് നിയമനം നല്‍കുന്നത്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഇതുകൂടാതെ എല്‍പിഎസ്എ /യുപി എസ്എ തസ്തികയില്‍ 1506 നിയമനവും എല്‍പിഎസ്എ ഭാഷാ വിഭാഗത്തില്‍ 139 നിയമനവും യുപിഎസ്എ ഭാഷാ വിഭാഗത്തില്‍ 352 നിയമനവും സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് വിഭാഗത്തില്‍ 112 നിയമനവും എച്ച്എസ്എ വിഭാഗത്തില്‍ 1019 നിയമനവും ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപക വിഭാഗത്തില്‍ 757 നിയമനവും സീനിയര്‍ വിഭാഗത്തില്‍ 11 നിയമനവും നടത്തി. 4711 എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കി. വിദ്യാഭ്യാസ വകുപ്പില്‍ കൂടുതല്‍ നിയമനങ്ങള്‍ക്ക് സാഹചര്യമൊരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന സാഹചര്യമില്ലെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.