പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

പാലക്കാട്: ഫീസ് അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 20കാരിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്‌മണ്യന്‍ – ദേവകി ദമ്പതികളുടെ മകള്‍ ബീനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസടയ്ക്കാന്‍ കോളെജിലെത്തിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങിയില്ല.

സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജില്‍ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.