മോഫിയയുടെ ആത്മഹത്യ; ഒന്നാം പ്രതി സുഹൈലിന് ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയും മോഫിയയുടെ ഭര്‍ത്താവുമായ സുഹൈലിന് ഹൈകോടതി  ജാമ്യം അനുവദിച്ചു. കേസില്‍ പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞ നവംബറില്‍ സത്രീധന പീഡനത്തെ തുടര്‍ന്ന്  ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മോഫിയ തൂങ്ങി മരിച്ചത്.

മോഫിയയുടെയും സുഹൈലിന്റേയും വിവാഹം 11 മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മോഫിയ.