ഭവനരഹിതർക്കായി കുടുംബസ്വത്ത് സർക്കാരിന് കൈമാറി അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം വിട്ടുനല്‍കാമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. അടൂരില്‍ തന്റെ പേരിലുള്ള 13 സെന്റ് കുടുംബ സ്ഥലം അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് കൈമാറി.

ഭൂരഹതിരും ഭവന രഹിതരുമായവര്‍ക്ക് ലൈഫ് മിഷന്റെ (Life Mission) ഭാഗമായി സര്‍ക്കാര്‍ ഭൂമിയും വീടും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സൗജന്യമായി ഭൂമി കൈമാറാന്‍ സന്നദ്ധരാവയവരോട് മുന്നോട്ടുവരാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മനസോട് ഇത്തിരി ഭൂമി എന്ന പദ്ധതിയും പ്രഖ്യാപിച്ചു. നിരവധി സുമനസുകള്‍ ഇതിനകം ഭൂമി നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപനം കണ്ടാണ് അടൂര്‍ ഏറത്ത് പഞ്ചായത്തിലെ ഭൂമി കൈമാറാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഗോവിന്ദന്‍ മാസ്റ്ററെ സന്നദ്ധത അറിയിച്ചത്.