ദീപുവിന്റെ കുടുംബത്തിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ട്വന്റി 20

കൊച്ചി: കിഴക്കമ്പലത്തെ കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കുടുംബത്തിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ട്വന്റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്.

ദീപുവിന്റെ കുടുംബത്തിന്റെ എല്ലാ ചിലവും ഇനി പാര്‍ട്ടി ഏറ്റെടുക്കും. കുട്ടികളുടെ പഠനം, രക്ഷകര്‍ത്താക്കളുടെ ചികിത്സ ഇങ്ങനെയെല്ലാം പാര്‍ട്ടി ഏറ്റെടുക്കും. ദീപുവിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സാബു ജേക്കബ് അറിയിച്ചു.

‘മറ്റ് പാര്‍ട്ടികളെപ്പോലെ രക്തസാക്ഷി മണ്ഡപം പണിയാനോ അതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്താനോ ട്വന്റി20 ഇല്ല. ദീപുവിന്റെ കുടുംബാംഗങ്ങള്‍ക്ക് അന്ത്യം വരെയും പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകും.’ സാബു ജേക്കബ് പറഞ്ഞു.