ക്വാഡ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ചര്‍ച്ചയായി യുക്രൈന്‍-റഷ്യ യുദ്ധം, ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം വേണമെന്ന് മോദി

ന്യൂഡല്‍ഹി: ക്വാഡ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ചര്‍ച്ചയായി യുക്രൈന്‍-റഷ്യ യുദ്ധം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകണമെന്ന് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. യുെ്രെകന്‍ വിഷയവും മാനുഷിക പ്രതിസന്ധിയും ചര്‍ച്ചയായെന്ന് ക്വാഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ എന്നിവര്‍ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങള്‍. 2021 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ക്വാഡ് അംഗങ്ങള്‍ യോഗം ചേരുന്നത്.