ഫൊക്കാന “ഭാഷക്കൊരു ഡോളർ”പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

കേരള സർവകലാശാലയും അമേരിക്കൻ മലയാളി സഘടനകളുടെ സംഘടനയായ  ഫൊക്കാനയും ചേർന്ന് നൽകുന്ന “ഭാഷക്കൊരു ഡോളർ”പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.  മലയാളത്തിലെ ഏറ്റവും മികച്ച പി.എച്ച് .ഡി  പ്രബന്ധത്തിനാണ് പുരസ്‌കാരം നൽകുന്നത്. 2021  ഡിസംബർ 1 മുതൽ 2022   നവംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലെ സവർകലാശാലകളിൽ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും    പി.എച്ച് .ഡി  ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം.  2023  ഫെബ്രുവരി  28  ന് മുൻപായി രജിസ്റ്റർ , കേരള സർവകലാശാല , തിരുവനന്തപുരം  എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം . കൂടുതൽ വിവരങ്ങൾക്ക് www.keralauniversity.ac.in എന്ന  വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

50,000  രൂപയും  പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്  ഭാഷക്കൊരു ഡോളർ പുരസ്‌കാരം, പ്രബന്ധത്തിന്റെ മാർഗ്ഗദർശിക്ക് 5000  രൂപയും സമ്മാനമായി ലഭിക്കും. ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ചു   2023ഏപ്രിൽ 1  ന് 11 .30 ന്  തിരുവനന്തപുരം  ഹയത്ത്  ഹോട്ടലിൽ വെച്ച്  അവാർഡുകൾ നൽകുന്നതാണെന്ന്  ഫൊക്കാന ട്രസ്റ്റീ  ബോർഡ് ചെയർമാൻ സജി പോത്തനും  കോർഡിനേറ്ററും  മുൻ പ്രസിഡന്റുമായ   ജോർജി വർഗീസും അറിയിച്ചു.ഏതൊരു ജനതയുടെയും സാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ  വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും, മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും, മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയിൽ അഭിമാനം കൊള്ളണമെന്ന് നിർബ്ബന്ധം ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്.ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊരു സംഘടന ഉണ്ടാവില്ല  എന്ന് തറപ്പിച്ചു പറയാം .