വയസാം കാലമാണ്, പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവായി അവനവന്റെ തടി കയ്ച്ചിലാക്കാൻ നോക്ക് (ജോളി )

 

ജോളി

ലൈഫ് മിഷൻ കോഴ കേസിൽ ഇ ഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്.
ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റ് ആണ് ശിവശങ്കരന്‍റേത്.
ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണ്.
ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവ ശങ്കർ പ്രധാന ആസൂത്രകൻ ആണെന്നും കോഴപ്പണം ശിവശങ്കർ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നുമാണ് ഇ ഡി വ്യക്തമാക്കുന്നത്
പെരുമഴക്കാല വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കേരളത്തിലെ പാവപ്പെട്ട മനുഷ്യർക്ക് കേറിക്കിടക്കാൻ ഒരു കൂര പണിയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ കേരളത്തിലെ ലൈഫ് മിഷന്, യുഎഇ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടന 20 കോടി രൂപ കൈമാറിയത്…
ശിവശങ്കരനും കൂട്ടാളികളും ചേർന്ന് ആ തുകയുടെ പകുതിയോളം അടിച്ചുമാറ്റി നാക്കേൽ വച്ചു…!
ഞാൻ ഇന്നയിന്ന ആളുകൾക്ക് ഇത്രയിത്ര കോടികൾ വച്ച് കൊടുത്തു എന്ന് കരാറുകാരൻ തന്നെ നേരിട്ട് പറഞ്ഞ കേസ് ആണ് ഇത്..
കൂടാതെ ലക്ഷങ്ങൾ വില വരുന്ന അഞ്ച് ഐഫോണും കൊടുത്തു..
അതിലൊരു ഫോണാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കക്ഷത്തിൽ നിന്നും പോലീസ് കണ്ടെടുത്തത്…
പറയാൻ വന്നത് വേറൊരു കാര്യമാണ്..
20 കോടി അല്ല,..
500 കോടി രൂപയുടെ ഭവന പദ്ധതിക്ക് ആയിരുന്നു ഗൾഫ് മേഖലയിലെ സന്നദ്ധപ്രവർത്തകർ പദ്ധതി ഇട്ടിരുന്നത്..
ഗൾഫ് മേഖലയിലെ സന്നദ്ധ സംഘടനകൾ..
സ്വദേശികളും വിദേശികളും ആയിട്ടുള്ള ചെറുകിട വൻകിട മുതലാളിമാർ..
സർക്കാർ സ്ഥാപനങ്ങൾ..
ബാങ്കുകൾ… എന്നിവയുടെ എല്ലാം സഹായസഹകരണത്തോടെ കേരളത്തിൽ 500 കോടി രൂപയുടെ ഭവന നിർമ്മാണം നടത്താനായിരുന്നു പദ്ധതി…
പണം ലൈഫ് മിഷന് നൽകി നിർമ്മാണം നടത്താനായിരുന്നു പ്ലാൻ…
പക്ഷേ ആദ്യം കൊടുത്ത 20 കോടിയിൽ തന്നെ പകുതിയോളം തുക കയ്യിട്ടുവാരി പോക്കറ്റിലാക്കി എന്നറിഞ്ഞപ്പോൾ മേൽപ്പറഞ്ഞവരെല്ലാം പദ്ധതിയിൽ നിന്നും പിൻവാങ്ങുകയാണ് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ…
ഈ റിപ്പോർട്ട് ഈ കേസിന്റെ തുടക്കത്തിൽ തന്നെ അനിൽ അക്കര ഒന്ന് രണ്ടു തവണ പറഞ്ഞിരുന്നു…
പക്ഷെ അന്ന് അയാളെ എല്ലാവരും കൂടി പ്രാന്തനാക്കി…
അന്ന് അന്വേഷണ ഏജൻസിയും ഇവരും അളിയനും അളിയനും ആയിരുന്നല്ലോ…
തുടർ ഭരണത്തിനു വേണ്ടി എല്ലാം കോംപ്രമൈസ് ആക്കുകയും ചെയ്തു…
ചില്ലറയൊന്നുമല്ല ഇവനൊക്കെ കഴിഞ്ഞ ഭരണത്തിൽ കട്ടുമുടിച്ചതും കേന്ദ്രത്തിന്റെ സഹായത്തോടെ മൂടിവച്ചതും…
ഇപ്പോൾ എന്തിനാണാവോ ഇതെല്ലാം പൊക്കിക്കൊണ്ട് വരുന്നത് എന്ന് അറിയില്ല…
എത്രമാത്രം പൊങ്ങും എന്നും അറിയില്ല..
ഓർക്കണം…
പാവപ്പെട്ട മനുഷ്യർക്ക് തലചായ്ക്കാൻ കിട്ടേണ്ട 500 കോടി രൂപയുടെ ആയിരക്കണക്കിന് വീടുകളാണ് ഈ ദുഷ്ടന്മാർ ഇല്ലാതാക്കിയത്…
അതാണ് ഈ കേസിലെ ഏറ്റവും സങ്കടകരമായ കുറ്റകൃത്യം…
ശിവശങ്കരനോട് ഒരു കാര്യം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം…
പ്രമാദമായ എല്ലാ കേസുകളിലും ഒരു പ്രതിയെ അന്വേഷണ ഏജൻസികൾ മാപ്പുസാക്ഷിയാകും…
കേസിന്റെ ബലത്തിന് വേണ്ടിയും പ്രധാന ക്രിമിനൽ ശിക്ഷിക്കപ്പെടാനും വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്…
ശിവശങ്കരൻ മാപ്പ് സാക്ഷിയാകുക…
ചെയർമാനും, മുഖ്യ സ്ഥാനത്ത് ഇരിക്കുന്നവനുമായ കായംകുളം കൊച്ചുണ്ണിക്ക് വേണ്ടിയാണ് ഞാനിതെല്ലാം ചെയ്തത് എന്ന് തുറന്ന് പറയുക.
അന്വേഷണ ഏജൻസികളോടും… പൊതുജനങ്ങളോടും..
വയസാം കാലമാണ്…
പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവായി അവനവന്റെ തടി കയ്ച്ചിലാക്കാൻ നോക്ക്…
ഇല്ലങ്കിൽ മരണം വരെ കോടതി കേറി നടക്കാനുള്ളത് തലയിൽ കെട്ടിവെച്ച് തരും അവർ….