ജാക്സണ്‍ഹൈറ്റ്സ് സെന്‍റ് മേരീസില്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷം

ചിക്കാഗോ: ശിശുവായിരുന്ന ക്രിസ്തുയേശുവിനെ തന്‍റെ ജനനത്തിനുശേഷം 40-ാം ദിവസം യഹൂദന്മാരുടെ ആചാരപ്രകാരം മാതാപിതാക്കള്‍ ദേവാലയത്തില്‍ സമര്‍പ്പിച്ചു. ഇതിനെ ഉണ്ണിയേശുവിന്‍റെ ദേവാലയപ്രവേശനം സുറിയാനിയില്‍ മായല്‍ത്തോ എന്നു വിശേഷിപ്പിക്കുന്നു. അതിന്‍റെ ഓര്‍മ്മ നിലനിര്‍ത്തത്തക്കവണ്ണം എല്ലാ വര്‍ഷവും ഉണ്ണിയേശുവിന്‍റെ ദേവാലയപ്രവേശന നാളുകള്‍ക്കു ശേഷം വരുന്ന ഞായറാഴ്ച ജാക്സണ്‍ഹൈറ്റ്സ് സെ. മേരീസ് ഇടവക ചില്‍ഡ്രന്‍സ് ഡേ ആയി കൊണ്ടാടുന്നു.
ഈ വര്‍ഷത്തെ ശിശുദിനാഘോഷത്തില്‍ റവ.ഡോ. ഗീവര്‍ഗീസ് ഏബ്രഹാം (വ്ളാഡിമിര്‍ സെമിനാരി) മുഖ്യാതിഥിയായിരുന്നു. വികാരി ഫാ. ജോണ്‍ തോമസ്, ജയ്സണ്‍ ജോര്‍ജുകുട്ടി, അഞ്ജലി ചെറിയാന്‍, ശില്പാ തര്യന്‍, ബിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ക്ക് കോ-ഓര്‍ഡിനേറ്റേഴ്സായി ശാരി ജേക്കബും ജാനിസ് പൗലോസും പ്രവര്‍ത്തിച്ചു.