ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ

സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്)): മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫെബ്രുവരി 12 ഞായറാഴ്ച സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആവേശകരമായ തുടക്കം കുറിച്ചു. അന്നേ ദിവസം വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് ഹ്രസ്വമായ കിക്ക് ഓഫ് മീറ്റിങ് ഉണ്ടായിരുന്നു.
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു ടീം ഇടവക സന്ദർശിച്ചു. ഷാജി വർഗീസ് (സഭാ മാനേജിങ് കമ്മിറ്റി അംഗം), ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം), ഫിലിപ്പോസ് ഫിലിപ് (മുൻ മാനേജിങ് കമ്മിറ്റി അംഗം & മുൻ കൌൺസിൽ മെമ്പർ), ഷോൺ എബ്രഹാം (രജിസ്‌ട്രേഷൻ കമ്മിറ്റി & ഭദ്രാസന അസംബ്ലി അംഗം), സജി എം. പോത്തൻ (ഫിനാൻസ് മാനേജർ) തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
വെരി റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ (വികാരി), എബ്രഹാം ഈപ്പൻ (സെക്രട്ടറി), ബാബു ഡാനിയേൽ (ട്രഷറർ) എന്നിവർ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പരിപാടികളുടെ വിശദാംശങ്ങൾ നേതാക്കൾ നൽകി. കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ്‌ സെന്ററിൽ നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.

നാലു ദിവസം നീണ്ടു നിൽക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ വെരി റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് ട്രഷറർ, സുവനീറിന് പള്ളിയിൽ നിന്നുള്ള സംഭാവന കൈമാറി.
കോര കെ. കോര (മുൻ മാനേജിംഗ് കമ്മിറ്റി അംഗവും നിലവിലെ മലങ്കര അസോസിയേഷൻ അംഗവും), ഡോ. അലക്സാണ്ടർ മാത്യു, വറുഗീസ് മാത്യു, റെജി വർഗീസ് എന്നിവർ ഗ്രാൻഡ് സ്പോൺസർമാരായി പിന്തുണ വാഗ്ദാനം ചെയ്തു. ജോൺ മാത്യു, ടോം മാത്യു, ജോസ് കെ. ജോയി, ചാർളി തൈക്കുടം, ഇടിക്കുള ചാക്കോ തുടങ്ങി നിരവധി അംഗങ്ങൾ സുവനീറിന് പരസ്യങ്ങളും ആശംസകളും നൽകി.
ഊഷ്മളമായ സ്വീകരണത്തിനും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ടീം നന്ദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.