കൊച്ചി: മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമകളിലൂടെ ശ്രദ്ധേയയായ യുവനടിക്ക് ദുബായില്‍ പഞ്ചനക്ഷത്ര വേശ്യാലയം. ഏത് തരം വേഷവും അസാമാന്യമായി അഭിനയിക്കാന്‍ കഴിവുള്ള നടിയെ നമുക്ക് രതിയെന്ന് വിളിക്കാം. ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടും രതി എന്തിനാണ് ഈ പുറംപണി എടുക്കുന്നതെന്ന് സുഹൃത്തുക്കള്‍ക്ക് പോലും മനസിലാകുന്നില്ല. തൃശൂരുള്ള യുവനടിയുടെ കൊച്ചിയിലെ ഡാന്‍സ് ട്രൂപ്പിലെ സജീവസാന്നിദ്ധ്യമായിരുന്നു രതി. എന്നാല്‍ ദുബായിക്കഥകള്‍ അറിഞ്ഞതോടെ തൃശൂര്‍ക്കാരി രതിയെ ഒഴിവാക്കി.
ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ സൂപ്പര്‍ഹിറ്റായിരുന്നു എന്ന് മാത്രമല്ല തൃശൂര്‍ക്കാരിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചിരുന്നു. അന്ന് മുതലേ ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. സിനിമയില്‍ അവസരം തേടി നടക്കുന്ന കിടിലം പെണ്‍കുട്ടികള്‍, മോഡലുകള്‍, ടി.വി അവതാരകര്‍, കോളജ് വിദ്യാര്‍ത്ഥിനികള്‍ എന്നിവരാണ് ‘രതി’ വലയത്തില്‍ അകപ്പെട്ടിരിക്കുന്നത്. ദുബയില്‍ സ്റ്റേജ്‌ഷോ നടത്താനെന്ന വ്യാജേനയാണ് ഇവരെയെല്ലാം നെടുമ്പാശേരിയല്‍ നിന്ന് പറപ്പിക്കുന്നത്.
പരിപാടിയുടെ കോ-ഓഡിനേറ്ററാണ് രതി. ഡ്രഗ്‌സും കഞ്ചാവും ഉപയോഗിക്കുന്ന രതി കൊച്ചിയിലെ സ്വകാര്യ സ്‌മോക്ക് പാര്‍ട്ടികളിലെ സജീവസാനിധ്യമാണ്. പക്ഷെ, ലൊക്കേഷനുകളിലും ഹോട്ടലുകളിലും അലമ്പ് കാണിക്കാറില്ല. അതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. എന്നാല്‍ ചുമ്മാതെ ഏവനെങ്കിലും ചൊറിയാന്‍ ചെന്നാല്‍ നല്ല ഭരണിപ്പാട്ട് കേള്‍ക്കേണ്ടിവരും. അങ്ങനെ പലരും കേട്ടിട്ടുമുണ്ട്. സിനിമയില്‍ വരുന്നതിന് മുമ്പ് വിവാഹിതയായ രതി സഹസംവിധായികയായാണ് സിനിമയില്‍ എത്തിയത്. എന്നാല്‍ ജോലിയില്‍ അസാമാന്യ പ്രകടനം നടത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു.
അങ്ങനെയാണ് ലിംഗം മുറിക്കുന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയത്. പിന്നീട് വച്ചടിവച്ചടി കയറ്റമായിരുന്നു. അടുത്തിടെ തിരക്കഥാകൃത്തായ ഒരു നടന്റെ പൊട്ടിപ്പോയ സിനിമയില്‍ ലൈംഗിക തൊഴിലാളിയായി രതി അഭിനയിച്ചത് ഇന്‍ഡസ്ട്രിയില്‍ പലരെയും ഞെട്ടിച്ചിരുന്നു. കഴിവും അവസരങ്ങളും ഉണ്ടായിട്ടും എന്തേ ഇവരിങ്ങിനെയായി എന്ന് പല താരങ്ങളും ചോദിക്കുന്നു.