ശിവശങ്കര്‍ കസ്റ്റഡിയില്‍ തുടരും; ഇ.ഡിയുടെ ആവശ്യം അംഗീകരിച്ച് കോടതി

ധനഞെരുക്കം രൂക്ഷമായതിനെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ. 10 ലക്ഷത്തിന് മുകളിൽ ട്രഷറി ബില്ല് മാറി എടുക്കണമെങ്കിൽ ഇനി മുതൽ ധനവകുപ്പിന്‍റെ മുൻകൂർ അനുമതി വേണം. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കായിരുന്നു ഇതുവരെ നിയന്ത്രണം. ട്രഷറി സോഫ്റ്റ് വെയറില്‍ ആവശ്യമായ  മാറ്റങ്ങള്‍ വരുത്തണമെന്ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്‍റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിനുശേഷമായിരുന്നു പരിധി ഉയര്‍ത്തിയത്.