ചിക്കാഗോ മലയാളി അസോസിയേഷന്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരെ ആദരിക്കുന്നു

ജോഷി വള്ളിക്കളം
ചിക്കാഗോ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് പതിനൊന്നിന് നടത്തുന്ന വനിതാ ദിനാഘോഷങ്ങളില്‍ വെച്ച് വനിതാ റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളെ ആദരിക്കുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്‍റെ അംഗങ്ങളായിട്ടുള്ള വനിതകളില്‍ ഇരുപത് വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളെയാണ് ആദരിക്കുന്നത്.
ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്കിവരാറുണ്ട്. അതിന്‍റെ മകുടോദാഹരണമാണ് അസോസിയേഷന്‍റെ എക്സിക്യൂട്ടീവിലും ബോര്‍ഡിലുമുള്ള വനിതകളുടെ പ്രാതിനിധ്യം.
ചിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് പതിനൊന്നിനു നടത്തുന്ന വനിതാദിന സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡണ്ട് ജോഷി വള്ളിക്കളം, സെക്രട്ടറി ലീലാ ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡണ്ട് മൈക്കിള്‍ മാണിപറമ്പില്‍, ജോ. സെക്രട്ടറി ഡോ. സിബിള്‍ ഫിലിപ്പ്, ജോ. ട്രഷറര്‍ വിവീഷ് ജേക്കബ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിമന്‍സ് ഫോറം കോ-ഓര്‍ഡിനേറ്റേഴ്സ് ഡോ. റോസ് വടകര 708 662 0774, ഡോ. സ്വര്‍ണ്ണം ചിറമേല്‍ 630 244 2068, ഷൈനി തോമസ് 847 209 2266, ഷൈനി ഹരിദാസ് 630 290 7143.