കെ.സി.സി.എന്‍.എ. ഭവനദാന പദ്ധതി- നിര്‍മ്മാണം ആരംഭിച്ചു

ചിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ചാരിറ്റബിള്‍ വിഭാഗമായ ഡോളര്‍ ഫോര്‍ ക്നാനായയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭവനദാനപദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഭവനരഹിതരായ 15 കുടുംബങ്ങള്‍ക്കായുള്ള ഭവനനിര്‍മ്മാണം ആരംഭിച്ചു. കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവിന്‍റെ നേതൃത്വത്തില്‍ സിബി മുളയാനിക്കുന്നേല്‍ ചെയര്‍മാനായ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ദ്ധനരായ 15 കുടുംബങ്ങളെ തെരഞ്ഞെടുക്കുകയും രണ്ട് മുറികളും, അടുക്കളയും ഹാളും ശുചിമുറിയും ഉള്‍പ്പെടെ 500 ചതുരശ്ര അടി വലിപ്പത്തിലുള്ള വീടാണ് നിര്‍മ്മിച്ചുനല്‍കുന്നത്. കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ കേരളത്തില്‍ 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും, ഡോളര്‍ ഫോര്‍ ക്നായുടെ ആഭിമുഖ്യത്തില്‍ ഇഥംപ്രദമമായി നടത്തുന്ന ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് സഹായമായി മുന്നോട്ടുവന്ന സമുദായാംഗങ്ങളെ അനുമോദിക്കുന്നതായും കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. 
വടക്കേ അമേരിക്കയിലെ ക്നാനായ സമുദായം കേരളത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അനേകമുണ്ടെങ്കിലും കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ ഇത്രയും കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനില്‍കുവാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു. 10000 ഡോളര്‍ ചെലവില്‍ 15 കുടുംബങ്ങള്‍ക്ക് കെ.സി.സി.എന്‍.എ.യുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വീട് നിര്‍മ്മിച്ചുനില്‍കുന്നതുകൊണ്ട് സമയബന്ധിതമായി ഇത് പൂര്‍ത്തീകരിക്കുവാനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെ അടുത്ത രണ്ടുമാസത്തിനുള്ളില്‍ 15 ഭവനങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോളര്‍ ഫോര്‍ ക്നാനായ ചെയര്‍മാന്‍ സിബി മുളയാനിക്കുന്നേല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍