കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം അമേരിക്കയിലുള്ള മലയാളി പെന്തെക്കോസ്തുകാരായ എഴുത്തുകാരില്‍ നിന്നും അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു.

ചിക്കാഗോ: കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം അമേരിക്കയിലുള്ള മലയാളി പെന്തെക്കോസ്തുകാരായ എഴുത്തുകാരില്‍ നിന്നും അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു.
2019 മുതല്‍ 2022 വരെ നോര്‍ത്ത് അമേരിക്കയിലോ ഇന്ത്യയിലോ ഉള്ള അച്ചടി മാധ്യമങ്ങളില്‍ വന്ന രചനകളായിരിക്കും അവാര്‍ഡിനായി പരിഗണിക്കുന്നത്. മലയാളം ലേഖനം, മലയാളം കവിത, ഇംഗ്ലീഷ് ലേഖനം, ഇംഗ്ലീഷ് കവിത, മലയാളം ഗ്രന്ഥം, ഇംഗ്ലീഷ് ഗ്രന്ഥം എന്നീ വിഭാഗങ്ങളിലുള്ള രചനകള്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് നല്കുന്നത്. മത്സരത്തിന് ഉള്‍പ്പെടുത്തേണ്ട രചനകളുടെ നാല് കോപ്പികള്‍ വീതം അയയ്ക്കണം. ലേഖനം, കവിത എന്നീ വിഭാഗങ്ങളില്‍ മത്സരിക്കുന്നവര്‍ അത് പ്രസിദ്ധീകരിച്ചതിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും ഗ്രന്ഥവിഭാഗത്തില്‍ മത്സരിക്കുന്നവര്‍ പുസ്തകത്തിന്‍റെ ഒറിജിനല്‍ കോപ്പികളും ഉള്‍പ്പെടുത്തി വേണം അപേക്ഷ അയയ്ക്കേണ്ടത്. അതോടൊപ്പം എഴുത്തുകാരുടെ പേര്, അഡ്രസ്, ടെലിഫോണ്‍ നമ്പര്‍, പാസ്പോട്ട് സൈസ് ഫോട്ടോ, ആപ്ലിക്കേഷന്‍ ഫീ (50 ഡോളര്‍) എന്നിവയും ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം അയയ്ക്കുന്ന ആപ്ലിക്കേഷന്‍ ഫീ ആയ 50 ഡോളറിന്‍റെ ചെക്ക് കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം സെക്രട്ടറി സാം മാത്യുവിന്‍റെ പേരില്‍ എഴുതേണ്ടതാണ്.
ആപ്ലിക്കേഷന്‍ ഫീ കൂടാതെയുള്ള രചനകള്‍ പരിഗണിക്കുന്നതല്ല. കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം നിയോഗിക്കുന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമായിരിക്കും അവാര്‍ഡ് നിര്‍ണയം നടത്തുന്നത്. ജഡ്ജിംഗ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള അവാര്‍ഡുകള്‍ ജൂലൈ ആദ്യവാരം പെന്‍സില്‍വേനിയയില്‍ വെച്ച് നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ കേരള പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സില്‍(PCNAK)വെച്ച് വിതരണം ചെയ്യും.
അവാര്‍ഡിനുള്ള രചനകള്‍ താഴെ പറയുന്ന വിലാസത്തില്‍ മെയ് 1-ന് മുമ്പായി ലഭിച്ചിരിക്കണം. Dr. Sam Mathew, 137 Preston Drive, North Wales PA 19454
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക: റവ. തോമസ് കിടങ്ങാലില്‍ (516) 978-7308, റവ.ഡോ. ഷിബു സാമുവേല്‍ (214) 394-6821, ഡോ. സാം കണ്ണംപള്ളി (267) 515-3292. മനു ഫിലിപ്പ് 954-701-5594, വില്‍സണ്‍ തരകന്‍ (972) 841-8924, ഏലിയാമ്മ വടകോട്ട് (267) 825-3382.