കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും ഫൊക്കാന വഹിച്ച പങ്ക് പ്രശംസിനിയം: സ്പീക്കർ എ.എൻ.ഷംസീർ

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അമേരിക്കൽ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഹോട്ടൽ ഹയാ‌ത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തോടെ കടപ്പാടുള്ള സംഘടനായണ് ഫൊക്കാന. രാഷ്ട്രീയം നോക്കാതെയാണ് പ്രവർത്തനം. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് മലയാളികളെ എത്തിക്കാനുള്ള ഫൊക്കാനയുടെ പദ്ധതി ലക്ഷ്യം നേടുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലെ രാഷ്ട്രീയം പരോക്ഷമായി ഇന്ത്യയേയും ബാധിക്കുന്നതാണ്. കേരളത്തിന്റെ വികസനത്തിൽ അമേരിക്കൻ മലയാളികളുടെ പങ്കാളിത്തം കൂടുതലായി ഉണ്ടാകൻ ഫൊക്കാനയുടെ സഹായം ആവശ്യമാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷം ഇപ്പോൾ പ്രവാസികൾക്ക് അനുകൂലമാണ്.

രാജ്യത്ത് പൗരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്ക ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ അവസ്ഥ മാറുമെന്നും സ്പീക്കർ പറഞ്ഞു.

അമേരിക്കയിലെ മലയാളികൾ മലയാളിത്തം നിലനിറുത്തി മുന്നോട്ടു പോകുന്നതിൽ ഫൊക്കാനയുടെ പ്രവർത്തനം അഭിനന്ദനീയമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഫൊക്കാനയുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ പട്ടികവർഗ, മത്സ്യത്തൊഴിലാളി മേഖലകളിൽ കൂടി വ്യാപിപ്പിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിന് കഷ്ടകാലം വന്നപ്പോഴൊക്കെ സഹായവുമായി ഫൊക്കാന എത്തിയിട്ടുണ്ടെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. ഓഖി വന്നപ്പോഴും രണ്ട് പ്രളയം വന്നപ്പോഴും സഹായിക്കാൻ ഫൊക്കാന ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അദ്ധ്യക്ഷനായിരുന്നു. കേരളീയം ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി, ഡബ്ലിയു.എച്ച്.ഒയുടെ മുൻ കൺസൾട്ടന്റ് ഡോ.എസ്.എസ്. ലാൽ, എം.എൽ.എമാരായ മോൻസ് ജോസഫ്, കടകംപള്ളി സുരേന്ദ്രൻ, ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കലാ ഷാഹി, ട്രസ്റ്റി ബോർഡ് അംഗം പോൾ കറുകപ്പള്ളിൽ, കേരള കൺവെൻഷൻ ചെയർമാൻ മാമൻ സി.ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അമേരിക്കൽ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഹോട്ടൽ ഹയാ‌ത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തോടെ കടപ്പാടുള്ള സംഘടനായണ് ഫൊക്കാന. രാഷ്ട്രീയം നോക്കാതെയാണ് പ്രവർത്തനം. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് മലയാളികളെ എത്തിക്കാനുള്ള ഫൊക്കാനയുടെ പദ്ധതി ലക്ഷ്യം നേടുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലെ രാഷ്ട്രീയം പരോക്ഷമായി ഇന്ത്യയേയും ബാധിക്കുന്നതാണ്. കേരളത്തിന്റെ വികസനത്തിൽ അമേരിക്കൻ മലയാളികളുടെ പങ്കാളിത്തം കൂടുതലായി ഉണ്ടാകൻ ഫൊക്കാനയുടെ സഹായം ആവശ്യമാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷം ഇപ്പോൾ പ്രവാസികൾക്ക് അനുകൂലമാണ്.

രാജ്യത്ത് പൗരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്ക ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ അവസ്ഥ മാറുമെന്നും സ്പീക്കർ പറഞ്ഞു.

അമേരിക്കയിലെ മലയാളികൾ മലയാളിത്തം നിലനിറുത്തി മുന്നോട്ടു പോകുന്നതിൽ ഫൊക്കാനയുടെ പ്രവർത്തനം അഭിനന്ദനീയമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഫൊക്കാനയുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ പട്ടികവർഗ, മത്സ്യത്തൊഴിലാളി മേഖലകളിൽ കൂടി വ്യാപിപ്പിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിന് കഷ്ടകാലം വന്നപ്പോഴൊക്കെ സഹായവുമായി ഫൊക്കാന എത്തിയിട്ടുണ്ടെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. ഓഖി വന്നപ്പോഴും രണ്ട് പ്രളയം വന്നപ്പോഴും സഹായിക്കാൻ ഫൊക്കാന ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അദ്ധ്യക്ഷനായിരുന്നു. കേരളീയം ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി, ഡബ്ലിയു.എച്ച്.ഒയുടെ മുൻ കൺസൾട്ടന്റ് ഡോ.എസ്.എസ്. ലാൽ, എം.എൽ.എമാരായ മോൻസ് ജോസഫ്, കടകംപള്ളി സുരേന്ദ്രൻ, ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കലാ ഷാഹി, ട്രസ്റ്റി ബോർഡ് അംഗം പോൾ കറുകപ്പള്ളിൽ, കേരള കൺവെൻഷൻ ചെയർമാൻ മാമൻ സി.ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.