Experiment5 മലയാളം സിനിമയുടെ അമേരിക്കൻ പ്രദർശനം മാർച്ച് 31 മുതൽ

അമേരിക്കൻ 2nd generation മലയാളിയും മിയാമി നിവാസിയുമായ മെൽവിൻ താനത്ത് പ്രധാന വേഷത്തിൽ എത്തുന്ന Experiment5 എന്ന മലയാളം സിനിമ മാർച്ച് 31 മുതൽ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനത്തിന് എത്തുന്നു . Dark Experiments ന്റെ പശ്ചാത്തലത്തിൽ പുതുമയുള്ള ഒരു കഥയുമായി
സൈക്കോ ത്രില്ലെർ വിഭാഗത്തിൽ പെടുന്നതാണ് ഈ സിനിമ.

Tik Talk ഇൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ വൈരുദ്ധ്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്തു അമേരിക്കയിലെ ഇന്ത്യൻ യുവജനങ്ങളുടെ ഇടയിൽ സുപരിചിതനായ മെൽവിൻ , മയാമിയിലെ ലാർകിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ Doctor of Pharmacy അവസാന വർഷ വിദ്യാർത്ഥിയാണ് . തൊടുപുഴ സ്വദേശികളായ മനോജ് & സിമി ആണ് മാതാപിതാക്കൾ . മിയാമിയിൽ വിദ്യാർത്ഥികളായ മിച്ചൽ, മിലൻ എന്നിവർ സഹോദരങ്ങൾ ആണ്

Esthep Star Creations ഉം Namo pictures സംയുക്തമായി നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും സംവിധാനവും അശ്വിൻ ചന്ദ്രൻ നിർവഹിക്കുന്നു . ക്രീയേറ്റീവ് ഡയറക്ടർ ആയി നിതീഷ് കെ നായർ , തിരക്കഥ സുധിഷ് &ലോറൻസ്‌ , ഛായാഗ്രഹണം സാഗർ.
സ്പടികം ജോർജ് , അംബികാ മോഹൻ ബോബൻ ആലുമ്മൂടൻ , കിരൺ രാജ് , മജിഷ് സന്ധ്യ, ഋഷി സുരേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം സീരിയൽ താരം ദേവീനന്ദ നായികയായും വേഷം ഇടുന്നു .

ശ്യാം ധർമന്റെ സംഗീതത്തിൽ നജിം അർഷാദ് , സിത്താര തുടങ്ങിയവർ ആലപിച്ച മനോഹര ഗാനങ്ങൾ Goodwill Entertaintments ജനങ്ങളിലേക്ക് എത്തിക്കുന്നു.

അമേരിക്കൻ മലയാളികളുടെ പിന്തുണ സിനിമക്ക് ഉണ്ടാവണമെന്നും എല്ലാവരും തിയറ്ററിൽ പോയി കണ്ടു സഹകരിക്കണമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു.

Experiment5 Trailer;
https://youtu.be/zI-xgLPIRyI