പി.സി.എന്‍.എ.കെ 2023 നാഷണല്‍ പ്രയര്‍ഡേ ഏപ്രില്‍ 16 -ന്

അറ്റ്‌ലാന്റാ : 2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ പെന്‍സില്‍ വേനിയയിലെ ലാങ്കസ്റ്റര്‍ കൗണ്ടി കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കൊസ്ത് വിശ്വസികളുടെ ആത്മീയ സംഗമമായ 38-മത് പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സിന്‍റെ അനുഗ്രഹത്തിനായി ഏപ്രില്‍ 16 ഞയറാഴ്ച നാഷണല്‍ പ്രാര്‍ത്ഥന ദിവസം ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അമേരിക്കയിലും, കാനഡയിലുമുള്ള ശുശ്രൂഷകന്‍മാരും വിശ്വാസികളും ഇതില്‍ പങ്കെടുക്കുകയും കൂടാതെ അന്നേദിവസം എല്ലാ സഭകളിലും കോണ്‍ഫറന്‍സിന്‍റെ അനുഗ്രഹത്തിനായി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ശാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), വില്‍സന്‍ തരകന്‍ (ട്രഷറാര്‍) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍