റോസാ ചാണ്ടി കടവിൽ ചിക്കാഗോയിൽ നിര്യാതയായി

റോയി മുളകുന്നം

പരേതനായ കടുത്തുരുത്തി കടവിൽ ചാണ്ടിയുടെ ഭാര്യ റോസാ ചാണ്ടി(93)കടവിൽ 2023 ഏപ്രിൽ 12ന് ചിക്കാഗോയിൽ നിര്യാതയായി. പരേത കടുത്തുരുത്തി മമ്പള്ളി കുടുബാംഗമാണ്.

ചിന്നമ്മ & ബാബു പാലയ്ക്കൽ,

മേരി & സിറിയക്ക് പുൽപാറയിൽ,

ത്രേസ്യാ & അപ്പച്ചൻ കണവത്ത് പുത്തൻപുര,

ലീലാമ്മ & ജോസഫ് കദളിക്കാട്ട്,

റാണി & ജിമ്മി വെട്ടുകാട്ടിൽ,

ജോസ് & മിനി കടവിൽ,

ചാക്കോച്ചൻ & ലിൻസി കടവിൽ എന്നിവർ പരേതയുടെ മക്കളുമാണ്.

20 പേരക്കുട്ടികളും 23 പേരക്കുട്ടികളുടെ മക്കളുമുണ്ട് പരേതക്ക്.

ഏപ്രിൽ 13 ന് 4:00 പി എം മുതൽ 9:00 പി എം വരെ ബെൽവുഡിലുള്ള സീറോ മലബാർ പാരീഷ് ഹാളിൽ പൊതുദർശനവും, ഏപ്രിൽ 14 ന് 10:00 എ എം ന് സംസ്ക്കാര ചടങ്ങുകൾ സീറോ മലബാർ കത്തിട്രലിൽ ആരംഭിക്കുകയും ശേഷം സംസ്കാരം ക്യൂൻ ഓഫ് ഹെവൻ സിമിത്തേരിയിലും നടക്കുന്നതാണ്.