ക്നായിതൊമ്മൻ ദിനവും കെ.സി.സി.എൻ.എ എക്സിക്യൂട്ടീവിനു സ്വീകരണവും ഏപ്രിൽ 16 ഞായറാഴ്ച

ചിക്കാഗോ: ക്നാനായ കുടിയേറ്റത്തിന്റെ പിതാമഹൻ, ക്നായി തൊമ്മനെ അനുസ്മരിച്ചുകൊണ്ടും, കെസിസി എന്നെ യിലേക്ക്
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് സ്വീകരണം നൽകിക്കൊണ്ടും, ഏപ്രിൽ 16, ഞായറാഴ്ച വൻ ആഘോഷത്തോടെ കൊണ്ടാടാൻ, കെസിഎസ് ചിക്കാഗോ ഒരുക്കങ്ങൾ ആരംഭിച്ചു. ക്നായി തൊമ്മന്റെ പ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, മെഗാ മാർഗ്ഗം കളി, ചെണ്ടമേളം, കലാപരിപാടികൾ, എന്നിവയ്ക്ക് പുറമേ
വിഭവസമൃദ്ധമായി സദ്യയും, അന്നേദിവസം കെ സി എസ് ഒരുക്കുന്നു. ഏപ്രിൽ 16 ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ,
ഡിസ്പ്ലെയിൻസിൽ ഉള്ള ക്നാനായ സെൻട്രറിൽ വച്ചു നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദവമായി
സ്വാഗതം ചെയ്തു കൊള്ളുന്നു. സമുദായം വെല്ലുവിളികൾ നേരിടുന്ന ഈ അവസരത്തിൽ, പിതാമഹൻ ക്നായി തോമയുടെ
അനുഗ്രഹത്തിൽ നിന്നും ആവാഹിച്ച ശക്തിയും, ചൈതന്യവും സമുദായ സംരക്ഷണം ഉറപ്പാക്കുന്നതിനോടൊപ്പം, വരും
തലമുറക്ക് സമുദായ മൂല്യങ്ങൾ പകർന്നു നൽകാനുള്ള ഒരു അവസരം കൂടി ആയിട്ടാണ് ക്നായി തൊമ്മൻ ദിനത്തിലൂടെ
ലക്ഷ്യമാക്കുന്നത്. കെസിഎസ് ചിക്കാഗോ, ആദ്യമായിട്ടാണ്, ഇത്ര വിപുലമായ രീതിയിൽ ക്നായി തൊമ്മൻ ദിനം
ആഘോഷിക്കുന്നതു.