മോന്‍സ് ജോസഫിനും മാണി സി. കാപ്പനും ന്യൂയോര്‍ക്ക് കേരള സമാജം അവാര്‍ഡ്

കേരള സമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ ബെസ്റ്റ് പാര്‍ലമെന്‍റേറിയന്‍ പ്രവാസി അവാര്‍ഡ് മോന്‍സ് ജോസഫ് എം.എല്‍.എയ്ക്കും പ്രസ്റ്റീജിയസ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് മാണി സി. കാപ്പന്‍ എം.എല്‍.എയ്ക്കും നല്കാന്‍ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരള സമാജം എക്സിക്യൂട്ടീവ് ബോര്‍ഡ് തീരുമാനിച്ചു. 23-ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന കേരള സമാജത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കും.