നായര്‍ അസോസിയേഷന്‍ വിഷു ആഘോഷിച്ചു

സതീശന്‍ നായര്‍
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിഷുദിന ആഘോഷം നൈല്‍സിലുള്ള ഗോള്‍ഫ് മെയ്നി പാര്‍ക്ക് ഡിസ്ട്രിക്റ്റില്‍ വെച്ച് നടന്നു. അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ മാത്രമായ ഒത്തുചേരല്‍ കൂടിയായിരുന്നു ഈ വര്‍ഷത്തെ വിഷു ദിനാഘോഷം.
പ്രസിഡണ്ട് അരവിന്ദ് പിള്ള ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കൂടാതെ സദസ്സിനെ സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഐശ്വര്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും നാളുകളായിരിക്കട്ടെ ഈ പുതുവര്‍ഷം എന്ന് ആശംസിക്കുകയും ചെയ്തു. എം.ആര്‍.സി പിള്ളയും രാധാകൃഷ്ണന്‍ നായരും ചേര്‍ന്ന് ഏവര്‍ക്കും വിഷുക്കൈനീട്ടം നല്കി.
സതീശന്‍ നായര്‍, സന്തോഷ് നായര്‍, ശിവന്‍ മുഹമ്മ, രാധാകൃഷ്ണന്‍ നായര്‍, പ്രസന്നന്‍പിള്ള തുടങ്ങിയവര്‍ വിഷുസന്ദേശം നല്കി. വിഷുക്കണി, വിവിധ കലാപരിപാടികള്‍, വിഷുസദ്യ എന്നിവ ചടങ്ങിനു കൊഴുപ്പേകി.
വിവിധ പരിപാടികള്‍ക്ക് രാജഗോപാലന്‍ നായര്‍, ചന്ദ്രന്‍ പിള്ള, വിജി നായര്‍, പ്രസാദ് പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി. ജോയിന്‍റ് സെക്രട്ടറി ദീപക് നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി മഹേഷ് കൃഷ്ണന്‍ എംസിയായി പ്രവര്‍ത്തിച്ചു. എം.ആര്‍.സി. പിള്ള ഗ്രാന്‍ഡ് സ്പോണ്‍സര്‍ ആയിരുന്നു.