കൊപ്പേൽ സെന്റ് അൽഫോൻസാ വിമൻസ് ഫോറം രൂപീകരിച്ചു

മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ വനിതകളുടെ സംഘടനയായ ‘സെന്റ് അൽഫോൻസാ വിമന്‍സ് ഫോറം’ രൂപീകരിച്ചു. ഏപ്രിൽ 16ന് ഞായാറാഴ്ച സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ, ഇടവ വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിലിന്റെ അധ്യക്ഷതയിലാണ് പ്രഥമ സമ്മേളനവും വിമൻസ് ഫോറം രൂപീകരണവും നടന്നത്. ഇടവകയിലെ നൂറിലധികം വനിതാ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

വിമൻസ് ഫോറത്തിനു വേണ്ട മാർഗനിർദേശങ്ങൾ ഫാ. ക്രിസ്റ്റി നൽകി. ഇടവകാ തലത്തിൽ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും യോഗം ചർച്ച ചെയ്തു. വിമൻസ് ഫോറത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഭാവി പരിപാടികളും ട്രസ്റ്റി എബ്രഹാം പി മാത്യൂ വിശദീകരിച്ചു.

റെനി സാബു, ജോഫി പടയാറ്റി, ലിസമ്മ ജോസ്, നിഷ തോമസ്, ജെസ്സി രാജേഷ്, സ്മിത ജോസഫ്, ആൻസി വലിയപറമ്പിൽ എന്നിവരെ വിമൻസ് ഫോറം അഡ്‌ഹോക്ക് കോർഡിനേറ്ററുമാരായി യോഗം തിരഞ്ഞെടുത്തു. ഫോറത്തിന്റെ ഭാവി പരിപാടികൾ വിപുലീകരിക്കുവാൻ കോർഡിനേറ്ററുമാരുടെ സാന്നിധ്യത്തിൽ യോഗം തീരുമാനിച്ചു.
കൈക്കാരന്മാരായ എബ്രഹാം പി മാത്യൂ , പീറ്റർ തോമസ്, സാബു സെബാസ്റ്റ്യൻ, സെക്രട്ടറി ജോർജ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.