ചിക്കാഗോ എക്യുമെനിക്കല്‍ കുടുംബസംഗമം മെയ് 28-ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടകന്‍

ബെഞ്ചമിന്‍ തോമസ്
ചിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ ഈ വര്‍ഷത്തെ കുടുംബസംഗമം മെയ് 28-ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമ്മാ സീറോമലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 ടേ. ഇവമൃഹമെ ഞറ., ആലഹഹംീീറ) വെച്ച് സ്നേഹവിരുന്നോടെ ആരംഭിക്കും.
എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ട് റവ. എബി തോമസ് തരകന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം കൗണ്‍സിലിന്‍റെ രക്ഷാധികാരി അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യപ്രഭാഷണം നടത്തും. കുടുംബസംഗമത്തില്‍നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നല്കുന്നതിനു വിനിയോഗിക്കുന്നു.
കുടുംബസംഗമത്തിന്‍റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം കഴിഞ്ഞയാഴ്ച കൂടിയ കൗണ്‍സില്‍ മീറ്റിംഗില്‍ പ്രസിഡണ്ട് റവ. എബി തോമസ് തരകന്‍ നിര്‍വഹിച്ചു. ക്രൈസ്തവരംഗത്തെ ആത്മീയ നേതാക്കളും ചിക്കാഗോയിലെ 16 ദേവാലയങ്ങളില്‍ നിന്നുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു. ഗാനങ്ങള്‍, നൃത്തങ്ങള്‍, സ്കിറ്റുകള്‍ എന്നീ കലാപരിപാടികള്‍ അവതരിപ്പിക്കും. ചിക്കാഗോ ചെണ്ട ക്ലബ് അവതരിപ്പിക്കുന്ന ചെണ്ടമേളം കുടുംബസംഗമത്തിനു മാറ്റുകൂട്ടും. തദവസരത്തില്‍ 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ചിക്കാഗോ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയിട്ടുള്ള കൗണ്‍സില്‍ അംഗങ്ങളെ പ്രത്യേകം ആദരിക്കുന്ന ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സ്നേഹക്കൂട്ടായ്മയിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിക്കുന്നു.
കുടുംബസംഗമത്തിന്‍റെ നടത്തിപ്പിനായി അജിത് കെ. തോമസ് (ചെയര്‍മാന്‍), ജോര്‍ജ് പി. മാത്യു (കണ്‍വീനര്‍), ആന്‍റോ കവലയ്ക്കല്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 25 പേരടങ്ങുന്ന കുടുംബ സംഗമ സബ്കമ്മിറ്റി അംഗങ്ങളും പ്രോഗ്രാമിന്‍റെ വിജയത്തിനായി നേതൃത്വം നല്കുന്നു.
റവ. എബി തോമസ് തരകന്‍ (പ്രസിഡണ്ട്), റവ.ഫാ. തോമസ് മാത്യു (വൈസ് പ്രസിഡണ്ട്), പ്രേംജിത് വില്യം (സെക്രട്ടറി), ബിജോയി സഖറിയ (ട്രഷറര്‍), ഡെല്‍സി മാത്യു (ജോ. സെക്രട്ടറി), ജോര്‍ജ് മോളയില്‍ (ജോ. ട്രഷറര്‍) എന്നിവരും എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നനിലയില്‍ നേതൃത്വം നല്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. അജിത് കെ. തോമസ് 630 489 8152, ജോര്‍ജ് മാത്യു (ബിജോയി) 708 945 4941, ആന്‍റോ കവലയ്ക്കല്‍ 630 666 7310, പ്രേംജിത് വില്യം 847 962 1893, ജേക്കബ് ജോര്‍ജ് (ഷാജി) 630 440 985.