ഷിക്കാഗോ കെ സി എസ് ക്നായി തൊമ്മൻ ദിനവും, കെസിസി എൻ എ എക്സിക്യൂട്ടീവ്നു സ്വീകരണവും

ഷിക്കാഗോ: ഏപ്രിൽ 16, ഞായറാഴ്ച വൈകുന്നേരം, പ്രവാസി ക്നാനായക്കാരുടെ ഈറ്റില്ലമായ ഷിക്കാഗോ കെ.സി.എസ് (KCS), തങ്ങളുടെ ഗോത്രത്തലവനായ ക്‌നായി തൊമ്മൻ പിതാമഹനെ അനുസ്മരിക്കുകയും,

കെ.സി.സി.എന്നെയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച എക്സിക്കൂട്ടീവിനേയും ഭാരവാഹികളെയും വാദ്യമേളങ്ങളാൽ ആഘോഷകരമായി സ്വീകരിക്കുകയും ചെയ്തു. മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളോടെയും ക്‌നായിതൊമ്മന്റെ പ്രതിമ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര, മെഗാ മാർഗ്ഗം കളി, ചെണ്ടമേളം, സ്വീകരണസമ്മേളനം, കെ.സി.എസ്സിന്റെയും , കെ.സി.സി.എൻ.എ യുടേയും സംയുക്തമായി നടത്തുന്ന മീറ്റ് & ഗ്രീറ്റ് പ്രോഗ്രാമിന്റെ കിക്ക് ഓഫ്, സ്പോൺസേഴ്‌സിനെ ആദരിക്കൽ, വെസ്റ്റേൺ, ബോളിവുഡ്, ടോളിവുഡ് ഡാൻസുകൾ, ഗാനമേള തുടങ്ങിയ കലാപരിപാടികൾ എന്നിവയ്ക്കു ശേഷം വിഭവസമൃദ്ധമായി സദ്യയും ഉണ്ടായിരുന്നു.

പ്രാര്തഥനാഗാനത്തോടെ ഡെസ്‌പ്ലെയിൻസിലുള്ള ക്‌നാനായ സെൻട്രലിൽ വച്ചു നടന്ന സ്വീകരണസമ്മേളനത്തിൽ പിതാമഹൻ ക്‌നായി തോമയുടെ അനുഗ്രഹത്തിൽ നിന്നും ഉൾക്കൊണ്ട ശക്തിയും ചൈതന്യവും സമുദായ സംരക്ഷണം ഉറപ്പാക്കുന്നതിനോടൊപ്പം വരും തലമുറക്ക് സമുദായ മൂല്യങ്ങൾ പകർന്ന് നൽകാനുള്ള ഒരു അവസരം കൂടി ആയിട്ടാണ് ക്‌നായി തൊമ്മൻ ദിനത്തിലൂടെ ലക്ഷ്യമാക്കുന്നത് എന്നും വരും വർഷങ്ങളിൽ പതിവായി ഗോത്ര പിതാവായ ക്‌നായി തൊമയുടെ ഓർമ്മ മാർച്ച് മാസം 26 ന് ആചരിക്കുമെന്നും കെ.സി.എസ് പ്രെസിഡൻട് ജെയിൻ മാക്കിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ സമുദായഅംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.തുടർന്ന് കെ.സി.സി.എൻ.എ പ്രസിഡന്റ് ഷാജി എടാട്ട് സമുദായം വെല്ലുവിളികൾ നേരിടുന്ന ഈ അവസരത്തിൽ ഒറ്റക്കെട്ടായി ഒരുമയോടെ പ്രവർത്തിക്കേണ്ട ആവശ്യകതയെപറ്റിയും. കെ. സി. എസ്സ് തന്റെ തറവാടാണെന്നും ഇതിന്റെ അംഗങ്ങൾ ചെയ്ത എല്ലാ സഹകരണങ്ങൾക്ക് നന്ദി പറയുകയും, തുടർന്നുള്ള പ്രവർത്തനങ്ങൾക്കുള്ള സഹായ സഹകരണങ്ങൾ അഭ്യർത്തിക്കുകയും ചെയ്തു. തുടർന്ന് കെ.സി.സി.എൻ.എ പ്രസിഡന്റ് ഷാജി എടാട്ട് ഭദ്ദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. റെവ. ഫാ. ടോമി വട്ടുകുളം ഷാജി എടാറ്റിന്റെ നേത്യുത്വത്തിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ജിപ്‌സൺ പുറയംപള്ളിൽ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), അജീഷ് പോത്തൻ താമരാത്ത് (ജനറൽ സെക്രട്ടറി), ജോബിൻ കക്കാട്ടിൽ (ജോയിന്റ് സെക്രട്ടറി), സാമോൻ പല്ലാട്ടുമഠം (ഖജാൻജി), സ്റ്റീഫൻ കിഴക്കേക്കുറ്റ് (RVP, ഷിക്കാഗോ) എന്നിവർ അനുമോദന സന്ദേശങ്ങൾ നൽകി. ഇവർക്കൊപ്പം റോയ് നെടുംചിറ (ഡി.കെ.സി.സി പ്രതിനിധി) സിറിൽ കട്ടപ്പുറം (ഓഡിറ്റർ) എന്നിവരെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു.

മുൻ കെ.സി.എസ് പ്രെസിഡൻട് സ്പോൺസർ ചെയ്ത ക്നായി തൊമ്മന്റെ ചിത്രം എല്ലാ കുടുംബാംഗങ്ങൾക്കും വിതരണം ചെയ്തു. കെ.സി.എസ് വൈസ് പ്രെസിഡൻട് ജിനോ കക്കാട്ടിൽ സ്വാഗതവും, ട്രഷറർ ബിനോയി കിഴക്കനടി നന്ദി പ്രകാശിപ്പിച്ചു. സെക്രട്ടറി സിബു കുളങ്ങരയായിരുന്നു എം. സി.

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ) 2023-2025 വർഷങ്ങളിലേക്കുള്ള ഭാരവാഹികളായ ഷാജി എടാട്ട് (പ്രസിഡന്റ്), ജിപ്‌സൺ പുറയംപള്ളിൽ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), അജീഷ് പോത്തൻ താമരാത്ത് (ജനറൽ സെക്രട്ടറി), ജോബിൻ കക്കാട്ടിൽ (ജോയിന്റ് സെക്രട്ടറി), സാമോൻ പല്ലാട്ടുമഠം (ഖജാൻജി), യൂത്ത് പ്രതിനിധികളായി നവോമി മരിയ മാന്തുരുത്തിൽ (ജോയിന്റ് ഖജാൻജി), ഫിനു തൂമ്പനാൽ (വൈസ് പ്രസിഡന്റ്), സ്റ്റീഫൻ കിഴക്കേക്കുറ്റ് (RVP, ഷിക്കാഗോ), റോയ് നെടുംചിറ (ഡി.കെ.സി.സി പ്രതിനിധി) സിറിൽ കട്ടപ്പുറം (ഓഡിറ്റർ) തുടങ്ങിയവരാണ്. ടോസ്‌മി കൈതക്കത്തൊട്ടിയിലായിരുന്നു സാംസ്കാരിക പരിപാടികളുടെ എം. സി.