ലാനയുടെ കാവ്യസായാഹ്നം ഏപ്രിൽ 29-ന്‌

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) -യുടെ അടുത്ത പരിപാടി “കാവ്യസായാഹ്നം” ഈ വരുന്ന ശനിയാഴ്ച്ച, ഏപ്രിൽ 29-ന്‌ അമേരിക്കൻ സമയം വൈകീട്ട് 7.30 ന്‌ (Sunday, Apri 30 6 AM IST) സൂം മീറ്റിംങ്ങിലൂടെ നടക്കും. അമേരിക്കയിലെ പ്രശസ്ത കവി ജേക്കബ് ജോൺ അവതാരകനായി കാവ്യസായഹ്നത്തെ സമ്പന്നമാക്കും. പ്രശസ്ത കവികളായ എം. എൻ. നമ്പൂതിരി, ജോസഫ് നമ്പിമഠം, ബിന്ദു ടിജി, സുകുമാർ കനഡ, ഉമ സജി, ദീപ വിഷ്ണു, എൽസ നീലിമ മാത്യു, ഹരിദാസ് തങ്കപ്പൻ എന്നിവർ അവരുടെ കവിതകൾ അവതരിപ്പിക്കും. തുടർന്ന് അവതാരകൻ കവിതകളെ വിലയിരുത്തുകയും മറ്റുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും.

ഇരുപത്തിഞ്ച് വർഷം പിന്നിട്ട ലാനയുടെ പതിമുന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഈ വർഷം നടക്കുന്ന രണ്ടാമത്തെ പരിപാടിയാണിത്. ടെന്നിസ്സിയിലെ നാഷ്‌വില്ലിൽ 2023 ഒക്ടോബറിൽ മാസം 20, 21, 22 തിയ്യതികളിലാണ്‌ സമ്മേളനം നടക്കാൻ പോകുന്നത്. കാവ്യസായാഹ്നത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്ഴ്ച്ച പങ്കുചേരാവുന്നതണ്‌. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!