യോങ്കേഴ്സ് സെൻറ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

ഉമ്മൻ കാപ്പിൽ
യോങ്കേഴ്സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഏപ്രിൽ 23 ഞായറാഴ്ച അണ്ടർഹിൽ/യോങ്കേഴ്സ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ഇടവക സന്ദർശിച്ചു. സൂസൻ വറുഗീസ് (സുവനീർ ചീഫ് എഡിറ്റർ), റെനി ബിജു (കോൺഫറൻസ് കമ്മിറ്റി അംഗം) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. . ജൂലൈയിൽ നടക്കാനിരിക്കുന്ന ഫാമിലി & യൂത്ത് കോൺഫറൻസിലേക്ക് ഇടവക അംഗങ്ങളെ സ്വാഗതം ചെയ്യുക എന്നതായിരുന്നു സന്ദർശന ലക്ഷ്യം. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ള എല്ലാ പ്രായത്തിലുമുള്ളവരെയും ഉദ്ദേശിച്ചുള്ള ഭദ്രാസനത്തിൻറെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്.
ഇടവക വികാരി ഫാ. ജോയിസ് പാപ്പൻ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിംങ്ങും ഉണ്ടായിരുന്നു. ഫാ. ജോയിസ് പാപ്പൻ കോൺഫറൻസ് പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകുകയും സമ്മേളനത്തിന്റെ പ്രചരണാർത്ഥം എത്തിയതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കോൺഫറൻസിന്റെ ഭാഗമാകാനും പിന്തുണയ്ക്കാനും ഇടവക അംഗങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
സൂസൻ വറുഗീസ് സമ്മേളനത്തിന്റെ വേദി, ചിന്താവിഷയം, പ്രസംഗകർ, രജിസ്ട്രേഷൻ എന്നിവയെപ്പറ്റി പൊതു ആമുഖം നൽകി. സ്പോൺസർഷിപ്പുകൾ, സുവനീർ, വിവിധ പരിപാടികൾ എന്നിവയെക്കുറിച്ച് റെനി ബിജു സംസാരിച്ചു. പ്രബുദ്ധവും അനുഗ്രഹീതവുമായ അനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരേയും റെനി ആഹ്വാനം ചെയ്തു.
ഇടവകയെ പ്രതിനിധീകരിച്ച് സുവനീറിന്റെ സ്പോൺസർഷിപ്പ് ചെക്ക് വികാരി കൈമാറി. ഷാജി ചാക്കോ (ഇടവക സെക്രട്ടറി) ഷൈൻ ജോർജ് (ഇടവക ട്രഷറർ) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. പ്രാർത്ഥനാപൂർവ്വമായ പിന്തുണ നൽകിയ വികാരിക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി അറിയിച്ചു.
2023 ജൂലൈ 12 മുതൽ 15 വരെ ഡാൽട്ടൻ പെൻസിൽവേനിയയിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലാണ് കോൺഫറൻസ്. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.