സാൻ അന്റോണിയോ ക്നാനായ കത്തോലിക ഇടവക ദൈവാലയത്തിന്റെ പ്രധാനതിരുന്നാൾ ജൂൺ 16മുതൽ 18 വരെ

ഷിന്റോ വള്ളിയോടത്ത്

സാൻ അന്റോണിയോ: സാൻ അന്റോണിയോ സെന്റ്. ആന്റണിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വി. അന്തോണീസിന്റെ തിരുനാൾ ജൂൺ 16,17,18 തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. തിരുന്നാൾ തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാനും വി. അന്തോണീസിന്റെ അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവ്വം തിരുനാളിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
ജൂൺ 6 മുതൽ 15 വരെ വൈകുന്നേരം 7.30 ന് വി.കുർബാനയും നൊവേനയും നേർച്ചയും 16വെള്ളിയാഴ്ച തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം 7ന് ഇടവക വികാരി ഫാ.ബോബൻ വട്ടംപുറത്തിന്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടും. തുടര്‍ന്ന് ഫാ.ഷാജി ചേറോലിക്കൽന്റെ കാർമികത്വത്തിൽ
ലദീഞ്ഞും, നൊവേനയ്ക്കും ശേഷം മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാനയും.
ജൂൺ 17 ശനി വൈകുന്നേരം 7 മണിക്ക് ഫാ.ജോസഫ് തച്ചാറയുടെ കാർമികത്വത്തിൽ ലദീഞ്ഞും വിശുദ്ധ കുർബാനയും നടത്തപ്പെടും. തുടർന്ന് കിഡ്സ് മിനിസ്ട്രി , യൂത്ത് മിനിസ്ട്രി , വിമൻസ് മിനിസ്ട്രി, മെൻ മിനിസ്ട്രി എന്നിവരുടെ സംയുക്തഫിമുഖ്യത്തിൽ കലാസന്ത്യയും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ജൂൺ 18 ഞായർ വൈകുന്നേരം 4.30pm ന് ഫാ. സ്റ്റിനി പടിക്കവീട്ടിലിന്റെ പ്രധാന കാർമികത്വത്തിൽ, സഹ കാർമികരായി ഫാ ജെയ്സൺ എടത്തിൽ,
ഫാ. ജിനീഷ് കടവിൽപുരയിൽ, ഫാ വര്ഗീസ് ആന്റണി എന്നിവർ ചേർന്നുള്ള ആഘോഷമായ തിരുനാൾ റാസ കുർബാന നടത്തപ്പെടും. തുടർന്നു സാൻ അന്റോണിയോ ബീറ്റ്‌സ്ന്റെ വാദ്യഘോഷ ചെണ്ട മേളത്തോടുകൂടി തിരുന്നാൾ പ്രദിക്ഷണം. അതിനുശേഷം സ്‌നേഹവിരുന്നും. ബിൻസൺ വടക്കേപ്പറമ്പിൽ, സെബി ചെരുവിൽ കുടുംബങ്ങൾ ആണ്‌
ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത് .ഇടവക തിരുന്നാൾ ഏറ്റം ഭക്തി നിർഭരവും ആഘോഷപ്രദവുമാക്കുവാൻ ഇടവക വികാരി ഫാ.ബോബൻ വട്ടംപുറത്തു്, കൈക്കാരന്മാരായഷിന്റോ വള്ളിയോടത്ത്, ബിജോയ് മൂന്നുപറയിൽ , ജിംസൺ തെക്കിനികുന്നത്തു
എന്നിവരുടെ നേത്വർത്തത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു.