ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ പി.എം ഭക്തവത്സലൻ നിര്യാതനായി

പ്രശസ്ത ക്രൈസ്തവഗാനരചയിതാവ് പാസ്റ്റർ പി.എം. ഭക്തവത്സലൻ നിര്യാതനായി. കഴിഞ്ഞ കുറേ ദിവസങ്ങളായി വൃക്ക സംബന്ധമായ ചികിത്സയിലായിരുന്നു. ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് മിഷൻ ആശുപത്രിയിൽ വെച്ചാണ് പാസ്റ്റർ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടത്.
മാവേലിക്കര പുലിമുഖത്ത് സുവിശേഷകൻ സി. മത്തായി – ഏലിയാമ്മ ദമ്പതികളുടെ ഏകമകനാണ്. ഇന്ത്യാ കാമ്പസ് ക്രുസൈഡിന്റെ ദേശീയ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സിന്റെ ഡയറക്ടറായി 1992 വരെ പ്രവർത്തിച്ചിരുന്നു. കർണ്ണാടക ചർച്ച് ഓഫ് ഗോഡ് സഭയുടെ ജനറൽ മിനിസ്റ്റർ ആയിരുന്നു. 300 ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും നൂറുകണക്കിന് സ്റ്റേജുകളിൽ ക്രിസ്തുവിന് വേണ്ടി ഗാനങ്ങൾ ആലപിക്കുകയും ചെയ്ത സംഗീതജ്ഞൻ ആയിരുന്നു . ഭാര്യ: ബീന, മക്കൾ: ബിബിൻ, ബിനി, ബെഞ്ചി.