പത്മിനി

സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ സെലിനെന്ന കഥാപാത്രമായി സിനിമയിലേക്ക് കടന്നുവന്ന മഡോണ അഭിനയിക്കുന്ന പതിനേഴാമത്തെ ചിത്രമാണ് പത്മിനി.നല്ലൊരു കുടുംബചിത്രമായിരിക്കും പത്മിനി. സിനിമയുടെ ടൈറ്റിലുള്ള പത്മിനിയെന്ന കഥാപാത്രമായാണ് മഡോണ അഭിനയിക്കുന്നത്. പുതിയ സംവിധായകരുടെ കഥ കേൾക്കും .അഭിനയസാധ്യതയുള്ള നല്ല കഥാപാത്രമാണെന്ന് തോന്നിയാൽ മാത്രമേ സ്വീകരിക്കാറുള്ളൂ.
തമിഴിലും തെലുങ്കിലും കന്നഡത്തിലുമായി ധാരാളം ഓഫറുകൾ ലഭിക്കാറുണ്ട്. വിജയ് സേതുപതി നായകനായ കാതലും കടന്തു പോവും എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ പ്രേമം തെലുങ്കിലെ ഹിറ്റായിരുന്നു. കന്നഡത്തിൽ നായികയായി അഭിനയിച്ച കൊട്ടിഗബു വൻവിജയമായിരുന്നു സുദീപ് നായകനായ ഈ ചിത്രം പൂർത്തിയാവാൻ മാസങ്ങൾ വേണ്ടിവന്നു.
മഡോണ സെലക്ടീവായതുകൊണ്ടാണ് പതിനേഴോളം സിനിമകളിൽ മാത്രം ഞാൻ അഭിനയിച്ചത്. പ്രേമത്തിലൂടെ സിനിമയിലെത്തിയ മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിൽ തിരക്കേറുമ്പോഴും സെലക്ടീവാകുന്ന കാര്യത്തില ഇപ്പോഴും ഉറച്ചുനിൽക്കുന്നു.മലയാളത്തിൽ പത്മിനി കഴിഞ്ഞാൽ ടൊവിനോ നായകനാവുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ പോവുകയാണ്. തമിഴിൽ ജസ്റ്റ് എന്ന ചിത്രത്തിൽ പ്രഭുദേവയുടെ നായികയാണ്. തെലുങ്കിൽ ചൈതന്യയുടെ നായികയായി ഹൂ.. എന്ന ചിത്രത്തിൽ അഭിനയിക്കുന്നു.മറ്റുഭാഷകളിൽ തിരക്കുണ്ടെങ്കിലും മലയാളത്തിൽ അഭിനയസാധ്യതയുളള വെല്ലുവിളിയുയർത്തുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് മഡോണയ്ക്ക്താല്പര്യം