ആഘോഷമായ കുര്‍ബാന സ്വീകരണം നടത്തി

ചിക്കാഗോ: ചിക്കാഗോ മാര്‍തോമാശ്ലീഹാ കത്തീഡ്രല്‍ ഇടവകയില്‍ 41 കുട്ടികളുടെ ആഘോഷമായ കുര്‍ബാന സ്വീകരണം നടത്തി. രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍, ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മ്മികനായിരുന്നു. വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. ജോബി, ഫാ. പോള്‍ ചൂരതൊടിയില്‍ തുടങ്ങിയവരും സഹകാര്‍മ്മികരായിരുന്നു. സിഎംസി സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ നടന്ന ഒരു വര്‍ഷത്തെ ഒരുക്കങ്ങള്‍ക്കു ശേഷമാണ് കുട്ടികള്‍ കുര്‍ബാന സ്വീകരണം നടത്തിയത്. മാതാപിതാക്കള്‍ക്കും കുട്ടികളുടെ കുര്‍ബാന സ്വീകരണത്തോടനുബന്ധിച്ച് പ്രത്യേകം ക്ലാസുകള്‍ നടത്തിയിരുന്നു.