മദ്യത്തിനും മയക്കുമരുന്നിനും എതിരായുള്ള കേരളാ റാലി സമാപിച്ചു

തിരുവനന്തപുരം. സ്പീക് ഫോർ ഐ പി സി യുടെ ആഭിമുഖ്യത്തിൽ മെയ് 3 ന് കാസർഗോഡ് നിന്നും ആരംഭിച്ച കേരളാ സന്ദേശ സമാധാന റാലി സമാപിച്ചു. മെയ് 25 ന് 5 മണിയ്ക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിൽ കോവളം എംഎൽഎ, എം വിൻസെന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. സംസ്ഥാനം നേരിടുന്ന വന്യമൃഗങ്ങളുടെ അക്രമണങ്ങളെക്കാൾ ഭയാനകവും പേടിപ്പെടുത്തുന്നതുമാണ് ഇന്ന് മദ്യത്തിന്റെയും, മയമരുന്നിന്റെയും ഉപയോഗമെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ പാസ്റ്റർ തോമസ് കൂര്യൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ പെന്തക്കോസ്തദൈവസഭയിലെ ലോകത്ത് ആ കമാനമുള്ള വിശ്വാസികളും പാസ്റ്റർ ന്മാരും അംഗങ്ങളായുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പാണ് സ്പീക്ക ഫോർ ഐപിസി. അമേരിക്കൻ ഐക്യനാടുകൾ യൂറോപ്പ് ഗൾഫ് രാജ്യങ്ങൾ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഉണ്ട്. ചർച്ച് സിമ്പോസിയങ്ങൾ ചാരിറ്റി പ്രവൃത്തനങ്ങൾ വിവിധ ബോധവത്ക്കരണ ക്യാമ്പിനുകൾ എന്നിവ നടത്തുന്നു.
മെയ് 2 ന് ഐപിസി സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ സി തോമസ് കുമ്പനാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. 3 മുതൽ കാസർഗോഡ് നിന്നും പ്രയാണം ആരംഭിച്ചു. പാസ്റ്റർ ദാനിയേൽ തോമസ് മുഖ്യ അഥി തിയായിരുന്നു. പാസ്റ്റർ റ്റി എം മാമ്മച്ചൻ മുഖ്യ സന്ദേശം നൽകി. അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ, പാസ്റ്റർ എം ഐ തോമസ്, പാസ്റ്റർ പോൾ സുരേന്ദ്രൻ, പാസ്റ്റർ പ്രിൻസ് നിലംമ്പൂർ പാസ്റ്റർ ഷാജു അലിമുക്ക് സഹോദരന്മാരായ പിറ്റി തോമസ്, പി വി മാത്യൂ, എന്നിവർ പ്രസംഗിച്ചു. ബ്രദർ മാത്യൂ സാം നന്ദി അറിയിച്ചു. GP ക്കുറ്റിച്ചൽ ഗാനങ്ങൾ ആലപിച്ചു.