ഫിലാഡല്‍ഫിയയില്‍ ഗ്രാഡ്സ് ആന്‍റ് ഡാഡ്സ് ഡേ സമുചിതമായി ആഘോഷിച്ചു

ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: ജൂണ്‍ മാസം ഹൈസ്കൂള്‍കോളജ് ഗ്രാജുവേറ്റ്സിനെ യും, പിതാക്കډാരെയും അനുസ്മരിച്ചാദരിക്കുന്ന സമയമാണല്ലൊ. 12 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ ക്ലാസ്റൂം പഠനത്തിനുശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്കു കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന ഹൈസ്കൂള്‍ ഗ്രാജുവേറ്റ്സും, കലാലയ ഉപരിപഠനത്തിനു ശേഷം വ്യത്യസ്ത തൊഴില്‍ മേഘലകളിലേക്കു കുതിക്കുന്ന കോളജ് ഗ്രാജുവേറ്റ്സും അഭിനന്ദനങ്ങള്‍ക്കര്‍ഹരാണു. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച ലോകപിതൃദിനമായി ആഘോഷിക്കുന്നതിനാല്‍ എല്ലാ പിതാക്കډാരും ആദരമര്‍ഹിക്കുന്നു.
ഇതോടനുബന്ധിച്ച്, ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ പിതൃദിനമായ ജൂണ്‍ 18 നു നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധനസ്കൂള്‍ പന്ത്രണ്ടാംക്ലാസില്‍ നിന്നു ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ 16 യുവതീയുവാക്കളെയും, കോളജ് പഠനം പൂര്‍ത്തിയാക്കി അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദങ്ങള്‍ കരസ്ഥമാക്കിയ 19 ബിരുദധാരികളെയും ആദരിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ദിവ്യബലി അര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും ഗ്രാജുവേറ്റ്സിനെ അനുമോദിച്ചു അനുഗ്രഹപ്രഭാഷണവും നടത്തി. ഗ്രാജുവേറ്റ്സിനു പള്ളിയുടെ വക വിശേഷാല്‍ പാരിതോഷികങ്ങളും നല്‍കി.
അതോടൊപ്പം ഈ വര്‍ഷം മതബോധനസ്കൂളിലെ പ്രീ കെ മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍നിന്നും ബെസ്റ്റ് സ്റ്റുഡന്‍റ്സ് ആയും, സമ്പൂര്‍ണ ഹാജര്‍ നേടിയും മാതൃകയായ കുട്ടികളെയും ആദരിക്കുകയുണ്ടായി. പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്‍റായ പ്രെയ്സ് സുനിലിനു ദിവംഗതനായ ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 500 ഡോളര്‍ കാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും മതാധ്യാപകനായ ജോസഫ് ജയിംസ് നല്‍കി ആദരിച്ചു.
മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ ബിരുദധാരികളെ അനുമോദിച്ചു. പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2023 ക്കു ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഹൈസ്കൂള്‍കോളജ് ഗ്രാജുവേറ്റ്സിനു സര്‍ട്ടിഫിക്കറ്റും, പാരിതോഷികവും വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ നല്‍കി ആദരിച്ചു. സണ്ടേസ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍ ലളിതമായ ഗ്രാജുവേഷന്‍ ചടങ്ങ് മോഡറേറ്റു ചെയ്തു.
20222023 ല്‍ സി. സി. ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും എസ്. എ. റ്റി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ആല്‍മാ അലക്സ്, മനുവല്‍ പോള്‍, നിധി ജോണ്‍ എന്നിവര്‍ക്ക് എസ്. എം. സി. സി. നല്കുന്ന കാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും, എസ്. എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്‍റ് റോഷിന്‍ പ്ലാമൂട്ടിലും, ഭാരവാഹികളും ചേര്‍ന്ന് നല്‍കി ആദരിച്ചു. കോളജ് ബിരുദധാരികള്‍ക്കും സമുചിതമായ പാരിതോഷികം നല്‍കി ആദരിച്ചു.
ലോകപിതൃദിനത്തോടനുബന്ധിച്ച് ഇടവകയിലെ എല്ല അപ്പന്‍മാര്‍ക്കുവേണ്ടി വിശേഷാല്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരډാരായ രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്ടേസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മതാധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, ജാസ്മിന്‍ ചാക്കോ, മഞ്ജു സോബി, ജയിന്‍ സന്തോഷ്, ജോസഫ് ജയിംസ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
ഫോട്ടോ: ജോസ് തോമസ്