വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്കൻ റീജിയന്റെ ആഭിമുഖ്യത്തിൽ യുവ സംഗീതജ്ഞരുടെ സംഗമം ജ്യൂജേഴസിയിൽ അരങ്ങേറുന്നു

പ്രൊഫ. സാം മണ്ണിക്കരോട്ട്

ന്യൂജേഴ്സി: WMC അമേരിക്കൻ റീജിയന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്സിയിൽ അരങ്ങേറുന്ന സംഗീതോത്സവത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ സംഗീത പ്രതിഭകൾ മാറ്റുരയ്ക്കുന്നു. സംഗീത ഉപാസന ജീവചര്യമാക്കി അതിന്റെ ഉത്തുംഗ ശ്രേണിയിലേക്ക് ഇടിച്ചു കയറാൻ വെമ്പൽ കൊള്ളുന്ന ഈ യുവ പ്രതിഭകളെ നമ്മുക്കൊന്ന് പരിചയപ്പെടാം.

ദേശീയ അന്തർദേശീയ നൃത്തസംഗീത മത്സര വേദികളിൽ വിജയക്കൊടി പാറിച്ച എലിസബേത് ഐപ്പ് മേരിലാൻഡ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്. ഫ്ലവർസ് ടീവി USA യുടെ ഗോൾഡൻ വോയിസ് സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം, മിത്രാസ് മൂവി അവാർഡ് ഉത്സവത്തിൽ രണ്ടാം സ്ഥാനം, വാഷിംഗ്‌ടൺ കേരള കൾചറൽ സൊസൈറ്റിയുടെ കലാതിലകപട്ടം കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്‌ടണിൻ്റെ നൃത്ത സംഗീത വേദികളിൽ നിന്നും വാരിക്കൂട്ടിയ പാരിതോഷികങ്ങൾ എല്ലാം ഈ കലാകാരിയുടെ വൈഭവത്തിൻറെ ദൃഷ്ട്ടാന്തങ്ങളാണ്‌ . കൈരളി ടീവിയുടെ “ഓർമസ്‌പർശം”, കലാക്ഷേത്ര USA യുടെ “പാടാം നമ്മുക്ക് പാടാം” , നമ്മൾ മീഡിയയിലും എലിസബേത് പാട്ടിൻ്റെ പാലാഴി തീർത്തിട്ടുണ്ട്. ഈ ചെറുപ്രായത്തിൽ തന്നെ സ്വന്തമായി എട്ടു ആൽബങ്ങൾ ഈ കൊച്ചു മിടുക്കി പുറത്തിറക്കിയിട്ടുണ്ട്.

നന്നായി മലയാള ഭാഷ സംസാരിക്കാനും എഴുതാനും പ്രാവീണ്യം നേടിയ ജോഷ്വ മാത്യു ഫിലാഡെൽഫിയയുടെ അഭിമാനമാണ്. സാധക സ്കൂൾ ഓഫ് മ്യൂസിക്കിൽ കർണാടക സംഗീതം അഭ്യസിച്ചുകൊണ്ടിരിക്കുന്ന ഈ കലാകാരൻ മലയാള സംഗീത നഭസ്സിൽ പ്രത്യാശയുടെ ഒരു ദീപനാളമാണ്. പള്ളി ഗായകസംഗത്തിൽ ജോഷ്വ ഒരു നിറസാന്നിധ്യമാണ്. ഡ്രക്സൽ സർവകലാശാലയിൽ ഉപരിപഠനത്തിനു തയ്യാറെടുക്കുന്ന ജോഷ്വ ഒരു കായികതാരം കൂടിയാണ്.

ന്യൂ ജേഴ്‌സിയിൽ ജനിച്ചു വളർന്ന ജെറിൻ ജോർജ് മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ഒരു യുവ പ്രതിഭയാണ്. ഒന്നാം ക്ലാസ്സുമുതൽ കർണാടക സംഗീതം അഭ്യസിക്കുന്ന ഈ അനുഗ്രഹീത ഗായിക സർവകലാശാല ഗായക സംഘത്തിലും ദേവാലയ ഗായക സംഘത്തിലും . സെൻട്രൽ ജേഴ്‌സി, ന്യൂ ജേഴ്‌സി ഓൾ സ്റ്റേറ്റ് കോറസ്സിലും അംഗമാണ് .

സമകാലീന സംഗീത ലോകത്തെ ഒരു പ്രതിഭാസമാണ് ടോം അജിത് ആന്റണി. ആർദ്ര സംഗീതത്തിൻ്റെ വക്താവ്, സംഗീതജഞൻ എന്നീ നിലകളിൽ ടോം അജിത് ശ്രദ്ധേയനാണ്