യുവതലമുറക്ക് അഭിമാനമായി മാറി കാനഡായിലെ പോലീസ് സേനയില്‍ അംഗമാകുന്ന തൻസിൽ

യുവതലമുറക്ക് അഭിമാനമായി മാറി കാനഡായിലെ പോലീസ് സേനയില്‍ അംഗമാകുന്ന തൻസിൽ  നു ബ്രാംപ്ടൺ മലയാളി സമാജം , കേരള ഹൌസില്‍ ആദരവ് നല്കി . ബ്രാംപ്യോങ് സമാജം എല്ലാ വാരവും ശനിയാഴ്ച കേരള ഹൗസിൽ നടത്താറുള്ള പതിവ് സംഗമത്തിൽ ആയിരുന്നു ആദരം . പ്രസിഡന്റ് കുര്യൻ പ്രക്കാനം അധ്യക്ഷത വഹിച്ച യോഗത്തിൽ സമാജം ജനറൽ സെക്രട്ടറി ബിനു ജോഷ്വാ സ്വാഗതമേകി . സമാജം എല്ലാ വർഷവും സംഘടിപ്പിക്കുന്നു കനേഡിയൻ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ലൈവ് കമന്റേറ്റർ ആയ തൻസിൽ ഏവർക്കും സുപരിചിതനും സമാജം കുടുംബാംഗവുമാണ് . സണ്ണി കുന്നപ്പിള്ളി തൻസീലിനോടൊപ്പമുള്ള രസകരമായ അനുഭവങ്ങൾ പങ്കുവച്ചു . തുടർന്ന് താൻസിൽ സമാജം തന്നോട് എന്നും കിട്ടിയിട്ടുള്ള സ്നേഹാദരവുകളോട് നന്ദി അറിയിച്ചു . പോലീസ് സേനയിൽ ഓഫീസർ ആയെങ്കിലും ബ്രാംപ്ടൺ വള്ളം കളി ദിവസം ലൈവ് കമന്റേറ്റർ ആയി താൻ ഉണ്ടാകും എന്ന് അറിയിച്ചത് സമാജങ്ങങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു .തുടർന്ന് സംസാരിച്ച കമ്മിറ്റി അംഗങ്ങൾ ആയ അരുൺ ശിവരാമൻ , ജിതിൻ പുത്തൻവീട്ടിൽ , യോഗേഷ് ഗോപകുമാർ , ജോമൽ സെബാസ്റ്റ്യൻ ,ജെറിൻ ജേക്കബ് തുടങ്ങിയവർ തൻസീലിന്‌ എല്ലാവിധ ഭാവുകങ്ങളും ആശംസിച്ചു .