ഒത്തുചേരലിന്റെ ഉത്സവമായി ക്നാനായ റീജിയൺ “എബയിഡ്” റ്റീൻസ് കോൺഫ്രൺസ്

സിജോയ് പറപ്പള്ളിൽ

ഡാലസ്:  അമേരിക്കയിലെ ക്നാനായ റീജിയണിലെ റ്റീൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട റ്റീൻസ്  കോൺഫ്രൺസ് “എബയിഡ്” ന് ഡാളസ്സിൽ വർണ്ണാഭമായ സമാപനം. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ് ഉദ്ഘാടനം ചെയ്തു. ജീവിത വീക്ഷണത്തെ രൂപപ്പെടുത്തി എടുക്കുന്ന റ്റീനേജ് പ്രായത്തിൽ എബയിഡ് കോൺഫ്രൺസ് ദൈവം കനിഞ്ഞ അനുഗ്രഹമാണന്നും അതു മനസ്സിലാക്കി തങ്ങളുടെ ജീവിതം സഭയ്ക്കും സമുദായത്തിനും അനുഗ്രഹീതമാക്കി മാറ്റണം എന്നും പിതാവ് തന്റെ ഉദ്ഘാടനപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ആദ്യമായി നടത്തപ്പെടുന്ന ഈ ഒത്തുചേരൽ കൂട്ടായ്മയുടെ ഉത്സവമായി തുടരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ചിക്കാഗോ വികാരി ജനറൽ തോമസ്സ് മുളവനാൽ, ഡാളസ് ഇടവക  വികാരി ഫാ. അബ്രാഹം കളരിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മൂന്ന് ദിവസങ്ങളിൽ ആയി ഡാളസ്സിലെ സുന്ദരമായ ക്യാമ്പ് കൊമ്പാസ് സെന്ററിൽ നടത്തപ്പെട്ട കോൺഫ്രൺസിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരുപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചത്.

റ്റീൻ മിനിസ്ട്രി റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ഫാ. ജോസഫ് തച്ചാറ , ജോസഫ് ഇലക്കൊട്ടിക്കൽ, ബിന്റോ കുടകശ്ശേരിൽ, റെജിമോൻ തൊട്ടിയിൽ, ജിബി തോമസ്സ് വട്ടക്കളം,താര തൊട്ടിയിൽ, ആൽബർട്ട് പുഴുക്കരോട്ട്, ലിജിമോൾ തറയിൽ, റ്റെസ്ന വട്ടക്കുന്നേൽ, ആഷ്ലി വില്ലുത്തറ തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും എത്തിയ നൂറ് കണക്കിന് കുട്ടികളെ പങ്കെടുപ്പിച്ച് ആദ്യമായി നടത്തപ്പെടുന്ന ഈ സംഗമം വേറിട്ടൊരു അനുഭവമായി മാറി.