അമേരിക്കന്‍ അതിഭദ്രാസന യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കറുത്തേടത്ത് ജോര്‍ജ്
അമേരിക്കന്‍ അതിഭദ്രാസന 34-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2023 ജൂലൈ 12 മുതല്‍ 15 വരെ ഫിലഡല്‍ഫിയ ലാന്‍കാസ്റ്റര്‍ റിസോര്‍ട്ട് ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഭദ്രാസന ഭാരവാഹികള്‍ അറിയിച്ചു.
ജൂലൈ 12-ാം തീയതി 12 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. ഉച്ചക്ക് 2 മണിയോടെ അമേരിക്കയിലേയും, കാനഡയിലേയും വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുള്ള ഡെലിഗേറ്റ് മീറ്റിംഗ് ആരംഭിക്കും. വൈകീട്ട് 6 മണിക്ക്, ഭദ്രാസനാധിപന്‍, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട്, അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം മെത്രാപോലീത്തായുടെയും(പെരുമ്പാവൂര്‍ മേഖലാ മെത്രാപോലീത്താ) ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെയും, വന്ദ്യ വൈദീകരുടെയും, നൂറ് കണക്കിന് വിശ്വാസികളുടെയും, വന്ദ്യ വൈദീകരുടെയും, നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിദ്ധ്യത്തില്‍, പ.സഭയുടെ പാത്രിയര്‍ക്കാ എബ്ലം ആലേഖനം ചെയ്ത പതാക ഉയര്‍ത്തുന്നതോടെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ കുടുംബസംഗമത്തിന് തുടക്കമാകും.
ജൂലൈ 13-ാം തീയതി രാവിലെ 9 മണിക്ക് ഇടവക മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന്, റവ.ഫാ.ജേക്കബ്ബ് ജോസഫ് (ഓസ്‌ട്രേലിയന്‍ അതിഭദ്രാസന കൗണ്‍സില്‍ മെംബര്‍, യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, ഫാക്കല്‍റ്റി മെംബര്‍) മുതിര്‍ന്നവര്‍ക്കായിട്ടും, റവ.ഫാ.ഡോ.എറിക്ക് റ്റോസി(സെന്റ് വ്‌ലാസിമിര്‍ തിയോളിക്കല്‍ സെമിനാരി ഫാക്കല്‍റ്റി മെംബര്‍) യുവാക്കള്‍ക്കായും പ്രത്യേകം ക്ലാസ്സുകള്‍ എടുക്കും.ഉച്ചക്കുശേഷം 1.45 മുതല്‍ 3 മണിവരെ പാസ്റ്ററല്‍ കെയര്‍ സര്‍വ്വീസ് ഡയറക്ടര്‍ വെരി.റവ. എബ്രഹാം കടവില്‍ കടവില്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തില്‍ ‘സിറിയന്‍ ഓര്‍ത്തഡോക്‌സ് യൂത്ത് ആന്റ് ഫ്യൂച്ചര്‍ ഓഫ് ആര്‍ച്ച് ഡയോസിസ്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാനല്‍ ഡിസ്‌കഷന്‍ ഏറെ ആകര്‍ഷകമായ ഒരിനമായിരിക്കും. അന്നേ ദിവസം ഡിന്നറിനുശേഷം, ന്യൂയോര്‍ക്ക് മെലഡിസ് ക്ലബ്ബ് അവതരിപ്പിക്കുന്ന ഓര്‍ക്കസ്ട്രാ പരിപാടിയും ഉണ്ടായിരിക്കും.ജൂലൈ 14-ാം തീയതി, പ്രഭാത ഭക്ഷണം, പ്രാര്‍ത്ഥന എന്നിവക്കുശേഷം, അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം മെത്രാപോലീത്തായുടെ അനുഗ്രഹ പ്രഭാഷണം നടക്കും. 9.30 AM     മുതല്‍ 11 AM വരെ റവ.ഫാ.ഡോ. ജേക്കബ് ജോസഫ്, റവ.ഫാ.ഡോ. എറിക്ക് റ്റോസി എന്നിവരുടെ ക്ലാസുകളുടെ തുടര്‍ച്ചയും ഉണ്ടായിരിക്കും.അന്നേ ദിവസം വൈകീട്ട് 4 മണിക്ക് നടത്തപ്പെടുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും. സമാപന സമ്മേളനത്തില്‍ നടത്തപ്പെടുന്ന കള്‍്ച്ചറല്‍ പ്രോഗ്രാം ആകര്‍ഷകമായിരിക്കും.ജൂലൈ 15-ാം തീയതി രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന്, അഭിവന്ദ്യ മെത്രാപോലീത്താമാരുടെ പ്രധാന കാര്‍മ്മികത്വത്തില്‍, വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നതോടു കൂടി ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് സമാപിക്കും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഭദ്രാസന ജോയിന്റ് സെക്രട്ടറിയും,കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനറുമായ റവ.ഫാ.ഗീവര്‍ഗീസ്  ജേക്കബ്ബ് ചാലിശ്ശേരി,ജോയിന്റ് കണ്‍വീനര്‍മാരായ ശ്രീ.സാജു.കെ പൗലോസ് മാരോത്ത്, ശ്രീ.യൂഹാനോന്‍ പറമ്പാത്ത്, ശ്രീ.ജീമോന്‍ ജോര്‍ജ് ഭദ്രാസന സെക്രട്ടറി, റവ.ഫാ.സജി മര്‍ക്കോസ് കോതകരിയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് ഏറെ സഹായകരമാംവിധം റവ.ഫാ.മാര്‍ട്ടിന്‍ ബാബു നേതൃത്വം കൊടുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ  പ്രവര്‍ത്തനം 12-ാം തീയതി(ബുധനാഴ്ച 12 മണിയോടെ കൂടിതന്നെ ആരംഭിക്കുന്നതാണെന്നും അറിയിക്കുന്നു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.