ജയന്ത് കാമിച്ചേരിലിന് ന്യുയോര്‍ക്ക് സർഗ്ഗവേദി സ്വീകരണം നൽകുന്നു

ന്യുയോര്‍ക്ക് : ”ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ” എന്ന ഹാസസാഹിത്യകൃതിക്ക് ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അമേരിക്കൻ മലയാളി എഴുത്തുകാരൻ ജയന്ത് കാമിച്ചേരിലിന് ന്യുയോര്‍ക്ക് സർഗ്ഗവേദി സ്വീകരണം നൽകുന്നു.ന്യുയോര്‍ക്ക് കേരളാ സെന്ററിൽ ജൂലൈ 23 ഞായർ വൈകുന്നേരം 5 മണിക്ക് സർഗ്ഗവേദി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡ് ജേതാവ് ജയന്ത് കാമിച്ചേരിലിന് സ്വീകരണമൊരുക്കുന്നു.സ്വീകരണയോഗം പൂർണ്ണ വിജയമാക്കാൻ എല്ലാ സഹൃദയരുടെയും സാന്നിദ്ധ്യ സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.സ്നേഹാദരങ്ങളോടെസർഗ്ഗവേദിക്കുവേണ്ടി
മനോഹർ തോമസ് (9179742670) ;പി. ടി. പൗലോസ്  (5163669957)