ചിരിയുടെയും പ്രണയത്തിന്റെയും സാഹസികതയുടെയും വര്‍ഷങ്ങള്‍ ; വിവാഹവാര്‍ഷിക ആശംസയുമായി സുരേഷ് ഗോപി

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ രാധികയ്ക്ക് ആശംസയുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ‘എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വര്‍ഷം ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷിക ആശംസകള്‍, സ്‌നേഹം.

ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍ ഇതാ’, എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തി.

1990ല്‍ ആയിരുന്നു സുരേഷ് ഗോപിയുടെയും രാധികയുടെ വിവാഹം. ഭാഗ്യ, പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കള്‍. ഏതാനും നാളുകള്‍ക്ക് മുന്‍പ് ആയിരുന്നു ഭാഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ഗോപിയുടെ മരുമകന്‍.