അമേരിക്കയിൽ പൊങ്കാലയുടെ നിർവൃതി

പ്രാർത്ഥനയുടെ പുണ്യം പകർന്ന് ആറ്റുകാൽ ക്ഷേത്രത്തിൽ ഇന്നലെ പൊങ്കാലയെ ഹൃദയപൂർവം വരവേറ്റപ്പോൾ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ ചിട്ടയിൽ അമേരിക്കയിൽ നടന്ന പൊങ്കാലയുടെ നിർവൃതിയിലായിരുന്നു മലയാളികൾ. കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഗ്രാൻഡ് ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ ഭാഗമായിട്ടായിരുന്നു പൊങ്കാല ആഘോഷിച്ചത്. കഴിഞ്ഞ വർഷം  നവംബർ 23-ന് പെർലാൻഡിലെ ശ്രീ മീനാക്ഷി ക്ഷേത്രത്തിലായിരുന്നു പൊങ്കാല. ബ്രസോറിയ കൗണ്ടി, ടെക്‌സസ് (ഹൂസ്റ്റൺ മെട്രോപൊളിറ്റൻ ഏരിയ) സിലായിരുന്നു ഭക്തിനിർഭരമായി ആഘോഷപൂർവം പൊങ്കാലയെ വരവേറ്റത്. ചെറിയ തണുപ്പുള്ള കാലാവസ്ഥയായതിനാൽ സംഘാടകർ നേരത്തെ തന്നെ പൊങ്കാലയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തി. നേരത്തെ തന്നെ ഒരു സൂം മീറ്റിംഗ് നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി.

പൊങ്കാല എങ്ങനെ ആഘോഷിക്കണമെന്നും എന്തൊക്കെയാണ് ആചാരങ്ങൾ എന്നും തന്ത്രി വിശദീകരിച്ചു. പൊങ്കാല അർപ്പിക്കുന്നതിനായി എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതോടൊപ്പം ചെറിയ ലഘുഭക്ഷണങ്ങളും പഴങ്ങളും വിതരണം ചെയ്യാനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകർ തന്ത്രിയുമായി പൊങ്കാല ചടങ്ങുകളും ക്രമീകരണങ്ങളുമായും ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്തു.
കാലാവസ്ഥ പ്രതികൂലമായതിനാൽ കനത്ത കാറ്റിനെ നേരിടുന്നതിനായുള്ള ക്രമീകരണങ്ങൾ നടത്തി.

മേശകളും കസേരകളും സജ്ജീകരിച്ചു. തണുപ്പ് കുറയ്ക്കുന്നതിനായി നടുമുറ്റത്ത് ഹീറ്ററുകൾ ഉപയോഗിച്ചു. ബ്യൂട്ടെയ്ൻ കാട്രിഡ്ജുകളുള്ള ലളിതമായ പോർട്ടബിൾ സ്റ്റൗവുകൾ സംഘാടകർ ഒരുക്കിയിരുന്നു. തീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുറയ്ക്കുക. പൊങ്കലിനുള്ള എല്ലാ സാമഗ്രികളും മുൻകൂട്ടി തയ്യാറാക്കിയിരുന്നു. നിരവധി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ തലേദിവസം ചെറിയ ബാഗുകൾ വിതരണം ചെയ്തു. പൊങ്കാലയ്ക്കുള്ള പ്രത്യേക ചുവന്ന അരി കഴുകി വീണ്ടും പായ്ക്ക് ചെയ്യുന്നതുൾപ്പെടെ ക്രമീകരണങ്ങൾ നടത്തി. ആവശ്യത്തിന് കുപ്പി വെള്ളവും സജ്ജമാക്കിയിരുന്നു. അതോടൊപ്പം തന്നെ സുരക്ഷയ്ക്കായുള്ള സജ്ജീകരണങ്ങളും ഒരുക്കി. ഇവന്റിൽ പൊങ്കാല സമർപ്പിക്കുന്നതിനെത്തുന്ന ഭക്തരെ സഹായിക്കുന്നതിനായി സന്നദ്ധപ്രവർത്തകരും ഇവന്റിൽ മുഴുവൻസമയവുമുണ്ടായിരുന്നു. ഹോട്ടലിൽ നിന്ന് ശ്രീ മീനാക്ഷി ക്ഷേത്രത്തിലേക്ക് എത്തുന്നതിനായി പ്രത്യേക ബസുകൾ ക്രമീകരിച്ചിരുന്നു

അതിരാവിലെ തന്നെ പൊങ്കാലയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ  ലളിതാ സഹസ്രനാമം ആലപിച്ചുതുടങ്ങിയതോടെ അന്തരീക്ഷം ഭക്തി സാന്ദ്രമായി.
ആറ്റുകാൽ ഭഗവതി ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീ മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ദീപം കൊണ്ടുവന്നു. തുടർന്ന് ആറ്റുകാൽ അമ്മയുടെ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിച്ചു. തുടർന്ന് തന്ത്രി ദീപം തെളിച്ചതോടെ പൊങ്കാല ചടങ്ങിന് ഭക്ത്യാദരപൂർവം തുടക്കമായി.

തിരുവിതാംകൂർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി, ഗീതാരാമസ്വാമി, ഗിരിജ ബാബു, രചന നാരായണക്കുട്ടി, സോന നായർ തുടങ്ങിയവർ വിശിഷ്ഠാതിഥികളായി. തുടർന്ന് പൊങ്കാല മുഹൂർത്തത്തിൽ പണ്ടാര അടുപ്പ് തെളിച്ചു. ഓരോ ഘട്ടത്തിലും പിന്തുടരേണ്ട ചിട്ടകൾ എം.സി. വിശദീകരിച്ചു. സ്വാമി ഉദിത് ചൈതന്യ പൊങ്കാലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ശ്രീ ശക്തി ശാന്താനന്ദ മഹർഷി എല്ലാ ഭക്തരെയും അനുഗ്രഹിച്ചു. ആറ്റുകാൽ ദേവിക്ക് നൈവേദ്യം സമർപ്പിച്ച ശേഷം തന്ത്രി പൊങ്കാലയ്ക്ക് തീർത്ഥം തളിച്ചു. തുടർന്ന് പൂജാരി പുഷ്പാർച്ചനയും നടത്തി.

പരിപാടിയിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട എല്ലാ സുരക്ഷാ നിർദേശങ്ങളും സംഘാടകർ നേരത്തെ തന്നെ നൽകിയിരുന്നു. കെ.എച്ച്.എൻ.എ ലീഡർഷിപ്പ് ടീം പരിപാടിക്ക് ഒരു ദിവസം മുമ്പ് ഹോട്ടലുകൾ ക്രമീകരിച്ചു. കെ.എച്ച്.എൻ.എ പ്രസിഡന്റ് ജി.കെ.പിള്ള, അശ്വമേധം കൺവൻഷൻ ചെയർ ഡോ. രഞ്ജിത്ത് പിള്ള, സംഘാടകരായ ഗിരിജ ബാബു, സോമർജൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊങ്കാലയുടെ ഒരുക്കങ്ങൾ ഭംഗിയാക്കിയത്.

ഹിന്ദു കൺവൻഷനിൽ നടന്ന പൊങ്കാലയുടെ പുണ്യം ഹിന്ദു കൺവൻഷനിൽ നടന്ന പൊങ്കാലയുടെ പുണ്യം ഹിന്ദു കൺവൻഷനിൽ നടന്ന പൊങ്കാലയുടെ പുണ്യം ഹിന്ദു കൺവൻഷനിൽ നടന്ന പൊങ്കാലയുടെ പുണ്യം ഹിന്ദു കൺവൻഷനിൽ നടന്ന പൊങ്കാലയുടെ പുണ്യം