മഹാരാജാസ് കോളേജിലെ പഴയ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടി മമ്മൂട്ടി

എറണാകുളം: മഹാരാജാസ് കോളേജിലെ പഴയ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടി മമ്മൂട്ടി. സുഹൃത്തുക്കളുമായി പഴയ ഓര്‍മകള്‍, തമാശകള്‍, പുതിയ വിശേഷങ്ങള്‍ എല്ലാം പങ്കിട്ട് മൂന്നര മണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഡോ. വി.പി. ഗംഗാധരന്‍, കൊല്‍ക്കത്ത മുന്‍ ഡി.ജി.പി. വി.വി. തമ്പി, ഡോക്യുമെന്ററി ഫിലിം മേക്കര്‍ ഡോ കെ.പി. ജയശങ്കര്‍, ബാലചന്ദ്രന്‍ കണ്ണമ്പള്ളി, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ സെക്രട്ടറി എസ്.എ. മന്‍സൂര്‍, മുന്‍ സീനിയര്‍ ഗവ. പ്‌ളീഡര്‍ അഡ്വ. ബഞ്ചമിന്‍ പോള്‍, ആര്‍ട്ടിസ്റ്റ് കെ.പി. തോമസ് തുടങ്ങി 28 പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സജീവമായ മമ്മൂട്ടി രണ്ടുവര്‍ഷം മുന്‍പ് അബാദ് പ്‌ളാസ ഹോട്ടലില്‍ നടന്ന സൗഹൃദ കൂട്ടായ്മയിലും പങ്കെടുത്തിരുന്നു.