‘മത്സരിക്കാന്‍ യോഗ്യതയുള്ളയാളാണ് പി.സി ജോര്‍ജ്’; എം.ടി രമേശ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ജോര്‍ജിന്റെ പരാമര്‍ശം പുഴുക്കുത്തല്ല. മത്സരിക്കാന്‍ യോഗ്യതയുള്ളയാളാണ് ജോര്‍ജ്. അടുത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി ജോര്‍ജിന്റെ പേരുണ്ടാകുമോയെന്നറിയില്ല. അനില്‍ ആന്റണിയെ പരിചയപ്പെടുത്തേണ്ട ചുമതല ജോര്‍ജിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.സി ജോര്‍ജ് ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് എല്ലാം അറിയാം. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ എന്‍ഡിഎയ്ക്ക് വേവലാതി ഇല്ല. മാര്‍ച്ച് പത്തോടെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും. അടുത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി ജോര്‍ജിന്റെ പേരുണ്ടാകുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.