ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫോറോനാ ദൈവാലയത്തിന്റെ പുനർകൂദാശ മാർച്ച് 16ന്. 

ഷിക്കാഗോ: ക്‌നാനായ കത്തോലിക്കരുടെ നോർത്ത് അമേരിക്കയിലെ ആദ്യ ദൈവാലയമായ മെയ് വുഡ് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം ചിക്കാഗോയിലെ ബെൻസൻ വില്ലിലേയ്ക്ക് ഈ വരുന്ന മാർച്ച് 16 ശനിയാഴ്ച മാറ്റി സ്ഥാപിക്കുകയാണ്. ഇന്ത്യയ്ക്ക് വെളിയിൽ ക്നാനായക്കാർക്കായി വാങ്ങിയ ആദ്യ ദൈവാലയമാണ് മെയ്‌വുഡ് സേക്രഡ് ഹാർട്ട് ദൈവാലയം. കൂടുതൽ സൗകര്യപ്രദമായ ബെൻസൻവില്ലിലേയ്ക്കുള്ള മാറ്റം അജപാലനശുശ്രൂഷയിൽ ഗുണഗരമായ ഏറെ മാറ്റങ്ങൾക്കുപകരിക്കുമെന്നാണ് ഇടവകസമൂഹം പ്രത്യാശിക്കുന്നത്. ജൂലിയറ്റ് രൂപതയുടെ അജപാലനപരിധിയിൽ ഉണ്ടായിരുന്ന ബെൻസൻവിൽ സെ. ചാൾസ് ബൊറോമിയോ ദൈവാലയമാണ് ചിക്കാഗോയിലെ ക്നാനായകത്തോലിക്കാ സമൂഹം തങ്ങളുടെ പൂതിയ ദൈവാലയമായി വാങ്ങിയത്. ഒട്ടേറെപ്പേരുടെ ത്യാഗപൂർണ്ണമായ സംഭാവനകളിലൂടെയാണ് ഈ ദേവാലയം വാങ്ങാൻ ഇടയാക്കിയത്. പുതിയ ദേവാലയത്തിന്റെ പുനർ കൂദാശാകർമങ്ങൾ ഈ വരുന്ന മാർച്ച് 16 ശനിയാഴ്ച നടക്കുകയാണ്. ക്നാനായ സമുദായത്തിന്റെ വലിയ ഇടയൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്ചിക്കാഗോ സെ. തോമസ് രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്ജൂലിയറ്റ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് റൊണാൾഡ് ഹിക്സ് എന്നിവർ പുനർകൂദാശാകർമങ്ങൾക്ക് കാർമ്മീകത്വം വഹിക്കും. ക്നാനായ റീജിയനിലെ വൈദികരും അല്മായ പ്രതിനിധികളും സമീപത്തുള്ള ഇതര ക്രൈസ്തവ സഭാംഗങ്ങളും സന്യസ്തരും ആത്മീയനേതൃത്വവും ഈ സുമുഹൂർത്തത്തിൽ സന്നിഹിതരാകും.

. വികാരി റവ.ഫാ തോമസ് മുളവനാൽ, അസി. വികാരി റവ. ഫാ. ബിൻസ് ചേത്തലിൽ, ട്രസ്റ്റിമാരായ ശ്രീ. തോമസ് നെടുവാമ്പുഴ, ശ്രീ. സാബു മുത്തോലം, ശ്രീ. മത്തിയാസ് പുല്ലാപ്പള്ളി, ശ്രീ. കിഷോർ കണ്ണാല, ശ്രീ. ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പുന: കൂദാശാകർമങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ലിൻസ്  താന്നിച്ചുവട്ടിൽ പി. ആർ. ഓ.