കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാളസ് 2024 ലെ ഭാരവാഹികൾ ചുമതലയേറ്റു

ഷാജി രാമപുരം
ഡാളസ്:അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഡാളസിൽ കഴിഞ്ഞ 46 വർഷമായി മലങ്കര എപ്പിസ്‌കോപ്പല്‍ സഭാ വിഭാഗത്തില്‍പ്പെട്ട ഇടവകകള്‍ ഒന്നുചേര്‍ന്ന് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് എന്ന നാമധേയത്തില്‍ ആരംഭിച്ച ക്രിസ്തീയ ഐക്യകൂട്ടായ്മയുടെ 2024 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു.

പ്രസിഡന്റ് റവ.ഫാ.പോൾ തോട്ടക്കാട്, വൈസ്. പ്രസിഡന്റ് റവ. ഷൈജു സി. ജോയ്, ജനറൽ സെക്രട്ടറി ഷാജി എസ്. രാമപുരം, ട്രഷറാർ എല്‍ദോസ് ജേക്കബ്, ക്വയർ കോർഡിനേറ്റർ ജോൺ തോമസ്, യൂത്ത് കോർഡിനേറ്റർ പ്രവീണ്‍ ജോര്‍ജ്, വേൾഡ് ഡേ പ്രയർ കോർഡിനേറ്റർ ബെറ്റ്‌സി തോട്ടക്കാട് കമ്മിറ്റി അംഗങ്ങളായി വെരി.റവ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, റവ.ഫാ. മാത്യു ജേക്കബ്, റവ. ജോബി ജോണ്‍, റവ. രെജീവ് സുഗു, റവ. ഷിബി എബ്രഹാം, അലക്സ് അലക്‌സാണ്ടര്‍, ഷിജു ഏബ്രഹാം, സോണി ജേക്കബ്, എബി ജോര്‍ജ്ജ്, ഷാനു രാജന്‍, ഫിലിപ്പ് മാത്യു, നൈനാന്‍ ഏബ്രഹാം,
പ്രിന്‍സ് സാമുവേല്‍, വില്യം ജോര്‍ജ് എന്നിവരടങ്ങുന്ന 22 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് ചുമതലയേറ്റത്.

ഓരോ വർഷവും പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ഓരോ ഇടവകളുടെ നേതൃത്വത്തിൽ ആയിരിക്കും. ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സെന്റ്. മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ഇടവക കരോൾട്ടൻ ആണ്. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സെന്റ്.
പോൾസ് മാർത്തോമ്മാ ഇടവക മെസ്ക്വിറ്റ് ആയിരുന്നു.