ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ദുരുതത്തിലേക്ക്; ഇന്‍സെന്റീവുകള്‍ വെട്ടികുറച്ച് ആഗോള ഭീമന്‍മാര്‍

ഓൺലൈന്‍ ടാക്സി നടത്തിപ്പുകാരായ യൂബറും ഓലയും ഇന്‍സെന്റീവുകള്‍
വെട്ടികുറച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ഡ്രൈവര്‍മാര്‍. 65 ശതമാനം മുതല്‍ 85 ശതമാനം വരെയുണ്ടായിരുന്ന ഇന്‍സെറ്റീവുകള്‍ 40 മുതല്‍ 45 ശതമാനം വരെയാണ് യൂബര്‍ വെട്ടികുറട്ടിരിക്കുന്നത്. ഇതോടെ ഓൺലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഈ ജോലി മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതിയിലാണ്. കമ്പനികള്‍ നല്‍കിയ വാഗാദാനങ്ങള്‍ വിശ്വസിച്ച് വായ്പ്പയെടുത്താണ് പലരും കാറുകള്‍ വാങ്ങിയത്. ഇപ്പോള്‍ ഈ വായ്പ്പയുടെ തവണകള്‍ അടക്കാന്‍ ബുദ്ധിമുട്ടുകയാണ്  ഇവര്‍. 
 
വേതന വ്യവസ്ഥകള്‍ പരിശോധിക്കണമെന്നാവശ്യപെട്ട്  ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ യൂണിയന്‍ സമരം നടത്തിയിരുന്നു. അന്നത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാന്‍ കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല. ഇതില്‍ ആഗോള കമ്പനിയായ യൂബറും ഇന്ത്യന്‍ കമ്പനിയായ ഓലയും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.  ഓല ഉപഭോക്താക്കള്‍ ടാക്സി ക്യാന്‍സല്‍ ചെയ്യുന്നതിന് ഡിഡിഡി (driver denied duty)ആണ് ഉപയോഗിക്കുന്നത് ഇതും പേയ്മെന്‍റ് തടഞ്ഞുവക്കാന്‍ കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. 
 
ഓൺലൈന്‍ ടാക്സി സര്‍വ്വീസിലേക്കുള്ള റിലയന്‍സിന്‍റെ വരവും ഇവരെ ആശങ്കയിലാക്കുന്നുണ്ട്. സ്വന്തം ടാക്സിക‌ള്‍ ഡ്രൈവര്‍മാരെ ഉപയോഗിച്ച് ഓടിക്കാനാണ് റിലയന്‍സിന്‍റ പ്ലാന്‍. ഇതോടെ തങ്ങള്‍ക്ക് ഓട്ടം ലഭിക്കില്ലെന്ന സ്ഥതി വരുമെന്നാണ് ഇവരുടെ ഭയം. സാധാരണ ഓട്ടോ ടാക്സി തൊഴിലാളികളുടെ ഭീഷണിക്കിടയിലാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പോലീസിന്‍റെ ഇടപെടല്‍ മൂലം ശാരികആക്രമണങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും കാറ്റഴിച്ചുവിടല്‍ പോലുള്ള അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ഇവര്‍ പരാതിപെടുന്നുണ്ട്. 
 
ഡ്രൈവര്‍മാരുടെ പരാതികളൊന്നും ശരിയല്ലെന്ന നിലാപാടിലാണ് കമ്പനി അധികൃതര്‍. ഇപ്പോഴും നിരവധി ഡ്രൈവര്‍മാര്‍ ദിവസവും തങ്ങളുടെ നെറ്റവര്‍ക്കില്‍ എത്തുന്നുണ്ടെന്നാണ് യൂബര്‍ പറയുന്നത്.